DUNGEONS & DRAGONS: HONOUR AMONG THIEVES – ഡഞ്ചൻസ് & ഡ്രാഗൺസ്: ഹോണർ എമങ് തീവ്സ് (2023)

ടീം GOAT റിലീസ് : 200
DUNGEONS & DRAGONS: HONOUR AMONG THIEVES – ഡഞ്ചൻസ് & ഡ്രാഗൺസ്: ഹോണർ എമങ് തീവ്സ് (2023) poster

പോസ്റ്റർ: നൗഫൽ കെ എ

ഭാഷ ഇംഗ്ലീഷ്
സംവിധാനം John Francis Daley, Jonathan Goldstein
പരിഭാഷ അനന്തു ജെ എസ്, ഷാഫി വെൽഫെയർ, അശ്വിൻ കൃഷ്ണ ബി ആർ, ആദർശ് ബി പ്രദീപ്
ജോണർ ആക്ഷൻ, അഡ്വഞ്ചർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ടേബിൾ ടോപ് റോൾ പ്ലേ ഗെയിം ആയ
D & D ആസ്പദമാക്കി എടുത്ത ഫാന്റസി ത്രില്ലെർ സിനിമയാണിത്. പ്രശസ്തമായ പല ഹോളിവുഡ് സിനിമകളിലും ടീവി സീരിസിലും ( Stranger Things TV Series) നിങ്ങൾ കണ്ടിട്ടുണ്ടാവും ഇ D & D ഗെയിം.
ഇ സിനിമ ഇതിന് മുൻപേ ഇറങ്ങിയ D & D മൂവി ട്രയോളജി ആയിട്ട് ഒരു ബാധവുമുള്ളതല്ല. ക്രിട്ടിക്‌സിൽ നിന്നും പ്രേഷകരിൽ നിന്നും മികച്ച അഭിപ്രയം നേടിയ ഇ സിനിമ അതവശ്യം ബോക്സ് ഓഫീസ് വിജയവും ആയിരുന്നു.

" Tablet of Reawakening " എന്ന മന്ത്രിക ശക്തിയുള്ള വസ്തു മോഷ്ടിക്കാൻ ആയിട്ട് എഡിന് പ്ലാൻ ചെയ്യുന്നതും തുടർന്ന് ലക്ഷ്യത്തിൽ എത്താനായി കുറച്ചു പേരെ കൂടെ തന്നോട് ഒപ്പം ചേർത്ത് മോക്ഷണത്തിന് ശ്രമിക്കുന്നതും ശ്രമത്തിന് ഇടയിൽ അയാളുടെ സംഘത്തിലെ ഒരാൾ ഒഴികെ എല്ലാരും പിടിക്കപെടുന്നതും തുടർന്നുള്ള സംഭവങ്ങളുമൊക്കെയാണ് സിനിമ.

ജയിലിൽ നിന്നും പുറത്തിറങ്ങുന്ന എഡിനും സംഘവും പിന്നീട് അങ്ങോട്ട് മന്ത്രികവും സാഹസികവും ആയിട്ടുള്ള കഥയൊക്കെ ആയിട്ടിട്  ഫന്റാസി ത്രില്ലെർ രീതിയിലാണ് സിനിമ പോകുന്നത്.
അത്യാവശ്യം ആക്ഷൻ കോമഡി വിഷ്വൽ ട്രീറ്റ്  രംഗങ്ങൾ തന്നെ സിനിമയിൽ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട്. കഥ പുരോഗമിക്കുന്തോറും പുതിയ കഥാപാത്രങ്ങളും സിനിമയ്ക്ക് ഭംഗി ഏകാൻ എത്തുന്നുണ്ട്. മൊത്തത്തിൽ നിങ്ങൾ ഫന്റാസി ത്രില്ലെർ സിനിമകളുടെ ഫാൻ ആണേൽ നിങ്ങൾക്ക് നന്നായി ആസ്വദിച്ചു കാണാൻ കഴിയും.

© BALU