പോസ്റ്റർ: എ ആർ റിഹാൻ
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Ian Brennan, Ryan Murphy |
പരിഭാഷ | റിധിൻ ഭരതൻ |
ജോണർ | ക്രൈം, ഫിക്ഷൻ |
കുപ്രസിദ്ധ അമേരിക്കൻ സീരിയൽ കൊലപാതകി ജെഫ്രി ഡാമറിൻ്റെ ജീവിതകഥ ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് നിർമിച്ച ലിമിറ്റഡ് സീരീസ് ആണ് മോൺസ്റ്റർ ദ ജെഫ്രിഡാമർ സ്റ്റോറി.
അന്തർമുഖനും നിഗൂഢത നിറഞ്ഞവനുമായ ഡാമറിൻ്റെ ബാല്യം മുതൽ യൗവ്വനം വരെയുള്ള കാലഘട്ടത്തിലുള്ള ജീവിതമാണ് സീരീസിൽ പ്രതിപാദിക്കുന്നത്. 1978 മുതൽ 1991 വരെയുള്ള കാലയളവിൽ 17 ഓളം വരുന്ന ചെറുപ്പക്കാരെയും ആൺകുട്ടികളെയും ഡാമർ നിഷ്കരുണം വക വരുത്തി. അവരുടെ മേൽ തൻ്റെ വികലമായ ലൈംഗിക തൃഷ്ണകൾ തീർത്ത് ,ശവശരീരം പല ഭാഗങ്ങളായി വെട്ടിമുറിച്ച്, തൻ്റെ പക്കൽ തന്നെ അവരുടെ ഓർമ്മയെന്നോണം സൂക്ഷിച്ചു വച്ചു. തൻ്റെ അത്യന്തം ഹീനമായ പ്രവർത്തികളുടെ കാരണങ്ങളും , തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് സീരിസിൻ്റെ ഇതിവൃത്തം.
പ്രകമ്പനം കൊള്ളിക്കുന്ന ബിജിഎംൻ്റെ അകമ്പടിയോ ജമ്പ് സ്കെയർ സീനുകളോ ഇല്ലാതെ തന്നെ പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്താൻ സീരീസ് ന് സാധിക്കുന്നുണ്ട്.കൊലയാളി എങ്ങനെ ഇരയിലെക്ക് എത്തി എന്നതിനൊപ്പം , ഇര എങ്ങനെ കൊലയാളി യുടെ കയ്യിലകപ്പെട്ടു എന്ന ഇരയുടെ POV ഇലുള്ള നാറേഷനും സീരീസിനെ വ്യത്യസ്തമാക്കുന്നു.
പ്രകടനങ്ങളുടെ കാര്യത്തിലേക്ക് കടക്കുവാണെങ്കിൽ ജെഫ്രി ഡാമർ ആയി ഇവാൻ പീറ്റേഴ്സ് ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. അതോടൊപ്പം എടുത്ത് പറയേണ്ട പ്രകടനം നടത്തിയത് ഡാമറിൻ്റെ അച്ഛൻ വേഷം ചെയ്ത റിചാർഡ് ജങ്കിൻസ് ,അയൽക്കാരിയായ നിസി നാഷ് എന്നിവരുടെതാണ്.
കറുത്തവർഗ്ഗക്കാരോടുള്ള പോലീസ് അവഗണനയും അനാസ്ഥയും, കുടിയേറ്റ വിരുദ്ധത, ഹോമോഫോബിയ തുടങ്ങിയ ലെയറുകളും പ്രധാന കഥയോടൊപ്പം പറഞ്ഞ് പോവുന്നുണ്ട്.
Some Scenes May Shock You,Haunt You,Or Atleaest Gives You a Bad Sleep.
സൈക്കോ - സീരിയൽ കില്ലിങ് - ത്രില്ലർ പ്രേമികൾക്ക് കണ്ടുനോക്കാവുന്നതാണ്.
കടപ്പാട് : vivek vivi