DAAKU MAHARAAJ – ഡാക്കു മഹാരാജ് (2025)

ടീം GOAT റിലീസ് : 385
DAAKU MAHARAAJ – ഡാക്കു മഹാരാജ് (2025) poster

പോസ്റ്റർ: നൗഫൽ കെ എ

ഭാഷ തെലുങ്ക്
സംവിധാനം Bobby Kolli
പരിഭാഷ ഷിജിൻ സാം, അശ്വിൻ കൃഷ്ണ ബി ആർ, അനന്തു പ്രസാദ്
ജോണർ ആക്ഷൻ, അഡ്വഞ്ചർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഒരു പക്കാ ആക്ഷൻ എന്റർടൈൻമെന്റ് ഐറ്റം.
Goosebumps Scenes Guaranteed...

ബാലയ്യ പടങ്ങൾ Typical Telugu Stuff തന്നെയാണ്. പക്ഷെ അദ്ദേഹം ചെയ്തു വയ്ക്കുന്ന രീതി അതിൽ പടം കൊളുത്തും.. ഇത്തവണയും Same..

സ്വന്തമായി സ്‌കൂളും എസ്റ്റേറ്റും ഒക്കെയുള്ള കൃഷ്ണമൂർത്തി Familyയെ കാണിച്ചു കൊണ്ടാണ് പടം തുടങ്ങുന്നത്, അമ്മ ചെറുപ്പത്തിലെ മരിച്ചുപോയ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കൃഷ്ണമൂർത്തിയുടെ കൊച്ചുമകൾക്കും കുടുംബത്തിനും അവിടുത്തെ ലോക്കൽ എം.എൽ.എയുമായി ഒരു പ്രശ്നം ഉണ്ടാകുകയും കുടുംബത്തെ സംരക്ഷിക്കാനായി ഡ്രൈവറുടെ വേഷത്തിൽ ഡാക്കു മഹാരാജ് വരുകയും ചെയ്യുന്നു.

ജയിൽ ചാടി വന്ന ഡാക്കു മഹാരാജിനെ പിടിക്കാനായി സ്റ്റീഫൻ രാജ് എന്ന പോലീസ് ഓഫീസിറായി മലയാളികളുടെ സ്വന്തം നടനായ ഷൈൻ ടോം ചാക്കോയും പടത്തിൽ നല്ലൊരു വേഷം ചെയ്തിട്ടുണ്ട്.

സത്യത്തിൽ ഈ ഡാക്കു മഹാരാജ് ആരാണ്?
ജയിൽ ചാടി വരാനും മാത്രം ആ കുട്ടിയും ഡാക്കു മഹാരാജും തമ്മിലുള്ള ബന്ധം എന്താണ്?

പ്രേക്ഷകർ ബാലയ്യയെ എങ്ങനെ സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നോ അതിന് മുകളിൽ Director പുള്ളിക്കാരനെ present ചെയ്തിട്ടുണ്ട് കൂടെ തമന്റെ കിടിലൻ BGM സ്കോറും.

ബാലയ്യയും ആ കുട്ടി ആയിട്ടുള്ള കോമ്പിനേഷൻ scene എല്ലാം ക്യൂട്ട്.
Actionum പാട്ടും സെന്റിമെന്റ്സും Goosebumps സീനുകളും ഒക്കെയായി മൊത്തത്തിൽ ഒരു Pure Highvoltage Entertainment Cinema ആണ് ഡാക്കു മഹാരാജ്.