D.P. (SEASON 1) – ഡി.പി. (സീസൺ 1) (2021)

ടീം GOAT റിലീസ് : 130
D.P. (SEASON 1) – ഡി.പി. (സീസൺ 1) (2021) poster
ഭാഷ കൊറിയൻ
സംവിധാനം Kim Bo-tong
പരിഭാഷ നിതിൻ കോഹിനൂർ, ശ്രീകേഷ് പി എം, അജ്മൽ എ കെ, വൈഷ്ണവ്
ജോണർ ആക്ഷൻ, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

കൊറിയൻ യുവാക്കൾ അവരുടെ ജീവിതത്തിൽ നിന്ന് ചുരുങ്ങിയത് രണ്ടു വർഷം എങ്കിലും ആർമി യിൽ സേവനമനുഷ്ഠിക്കണം എന്നത് അവിടുത്തെ ഒരു റൂൾ ആണ്.

നമ്മുടെ നായകനും ആർമിയിൽ ചേരുന്നു.. അവന്റെ കഴിവ് കണ്ട് അവിടുത്തെ ഒരു ഓഫീസർ അവനെ പിടിച്ചു D.P. ടീമിൽ ചേർക്കുന്നു. ആർമിയിൽ നിന്ന് ചാടി പോയവരെ കണ്ടു പിടിച്ചു തിരിച്ചു കൊണ്ട് വരുക, അതാണ് ഈ ടീമിന്റെ ജോലി.
ആൻ ജുൻ ഹോ, കോർപറേൽ ഹാൻ ഹോ യോൾ,ഇവർ രണ്ടു പേരും ഒരുമിച്ചു ആണ് ചാടി പോയവരെ പിടിക്കാൻ പോകുന്നത്.നല്ല രീതിയിൽ കോമഡിയും ഉണ്ട് സീരിസിൽ. നായകന്റെ പാർട്ണർ ഭയങ്കര കോമഡി ആണ്.

അത്യാവശ്യം ആക്ഷൻ സീനുകളും ത്രില്ലിങും ഒക്കെയായി സീരീസ് അങ്ങനെ മുന്നോട്ടു പോകുന്നു.കൊറിയൻ ആർമിയിലെ പട്ടാളക്കാർക്കിടയിൽ ഉണ്ടാകുന്ന ബുള്ളിയിങ്ങ്.അതിനെ ഒക്കെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് ഈ മിനി സീരിസിൽ.ഇമോഷണലി നമ്മുടെ ഒക്കെ മനസ്സിനെ ടച്ച്‌ ചെയ്യുന്ന ഒരു സ്റ്റോറിയും, നല്ലൊരു മെസ്സേജ് തരുന്നതുമായൊരു സീരിസുമാണ് ഇത്.

45 To 55 മിനുട്സ് വരുന്ന 6 എപ്പിസോഡുകൾ ആണ്, സോ പെട്ടെന്നു കണ്ടു തീർക്കാം.എല്ലാവരും കാണാൻ ശ്രമിക്കുക.