CRUELLA – ക്രൂവെല്ല (2021)

ടീം GOAT റിലീസ് : 153
CRUELLA – ക്രൂവെല്ല (2021) poster

പോസ്റ്റർ: നൗഫൽ കെ എ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Craig Gillespie
പരിഭാഷ നൗഫൽ കെ എ
ജോണർ കോമഡി, ക്രൈം
ഡൗൺലോഡ്
ഡൗൺലോഡുകൾ

101 ഡാൽമേഷൻ എന്ന സിനിമ ഫ്രഞ്ചൈസിയിലെ വില്ലൻ കഥാപാത്രമായ ക്രൂവെല്ല ഡെവിൾ എന്ന ക്യാരക്ടർ ന്റെ ഒർജിനൽ സ്റ്റോറിയാണ് ഈ സിനിമയിൽ പറയുന്നത്.കഥ നടക്കുന്നത് 1960-70 കാലഘട്ടത്തിൽ ആണ്, ഇത് എസ്റ്റല്ല എന്ന കുട്ടിയിൽ നിന്ന് ക്രൂവെല്ല എന്ന യുവതിയിലേക്ക് ഉള്ള സഞ്ചാര കഥയാണ്.

എസ്റ്റല്ലയ്ക്ക് ചെറുപ്പം മുതൽ ഒരു ഫേമസ് ഫാഷൻ ഡിസൈനർ ആകണം എന്നായിരുന്നു എസ്റ്റല്ല യുടെ ആഗ്രഹം.അനാഥയായ എസ്റ്റല്ലയ്ക്ക് ജാസ്പ്പർ,ഹോറസ് എന്നീ 2 സുഹൃത്തുക്കളെ ലഭിക്കുന്നു.ജാസ്പെരും ഹൊറസും അതിജീവത്തിനായി അല്ലറ ചില്ലറ മോഷണം ഒക്കെ നടത്തുന്നവർ ആണ്, എസ്റ്റല്ലയും അവരുടെ കൂടെ കൂടുന്നു.കാലചക്രം മുന്നോട്ട് പോയി, എല്ലാവരും യുവാക്കളായി...

ഫാഷൻ ഡിസൈനർ ആകുക എന്ന തന്റെ സ്വപ്നം പൂവണിയൻ വേണ്ടി
എസ്റ്റല്ല യും സുഹൃത്തുക്കളും നടത്തുന്ന അതി സാഹസീകമായ ചില മോഷണങ്ങളും,ഓരോ കെണിയിൽ നിന്നും അവർ രെക്ഷപെടുന്നതും ഒക്കെയാണ് ചിത്രത്തിൽ മുഴു നീളെ, ഇതിനിടയിൽ നമ്മൾ സ്വപ്നത്തിൽ വിചാരിക്കാത്ത രീതിയിൽ ഉള്ള ചില ട്വിസ്റ്റുകൾ വരും.

എമ്മ സ്റ്റോൺ വളരെ കൂളായി തകർത്തു അഭിനയിച്ചിരിക്കുന്നു. അതിനോട് കട്ടയ്ക്ക് നിൽക്കുന്നുണ്ട് എമ്മ തൊമ്പ്സൺ ന്റെ അഭിനയം. എല്ലാത്തിനുപരി നായ കുട്ടന്മാർ കിടുക്കാച്ചി.

നിങ്ങൾക്ക് ഈ സിനിമ ഒരു വിഷ്വൽ ട്രീറ്റ്‌ തന്നെയായിരിക്കും. നായകളുടെ സീനുകളും, ട്രാൻസ്ഫർമേഷൻ
സീനുമ്മെല്ലാം അതിഗംഭീരമാണ്. ഈ ചിത്രം നിങ്ങൾക്ക് നന്നായി ആസ്വദിക്കാൻ കഴിയും.കണ്ടു നോക്കുക.

കടപ്പാട് - അരുൺ മേനോൻ