COP CAR – കോപ് കാർ (2015)

ടീം GOAT റിലീസ് : 51
COP CAR – കോപ് കാർ (2015) poster

പോസ്റ്റർ: S V

ഭാഷ ഇംഗ്ലീഷ്
സംവിധാനം Jon Watts
പരിഭാഷ ശ്രീകേഷ് പി എം
ജോണർ ഡ്രാമ, ക്രൈം
ഡൗൺലോഡ്
ഡൗൺലോഡുകൾ

കഷ്ടിച്ച് പത്തു വയസ്സ് പോലും ഇല്ലാത്ത രണ്ട്‌ കുട്ടികൾ. വീട് വിട്ട് ഇറങ്ങിയതായിരുന്നു രണ്ടും*

"എടാ അതെന്താ അവിടെ കിടക്കുന്നതു???

"അയ്യോ അതൊരു കാർ ആണല്ലോ...."

"നമുക്ക് അടുത്ത് പോയി നോക്കിയാലോ??'

"നോക്കാം, നമുക്ക് പതിയെ പതിയെ ചെന്ന് നോക്കാം, നീ ഒച്ച ഉണ്ടാക്കല്ലേ...."

"എടാ അതൊരു പോലീസിന്റെ കാർ ആണല്ലോ "
" ഒന്നോടിച്ചു നോക്കിയാലോ,"

ഇരുവർക്കും അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നു കിലോമീറ്റർ ചുറ്റളവിൽ ഒരാളെപ്പോലും കാണാനും ഇല്ലായിരുന്നു....
രണ്ടുപേരും പിന്നെ ഒന്നും നോക്കിയില്ല അറിയാവുന്ന രീതിയിൽ ആ വണ്ടിയും എടുത്തോണ്ട് ഒരു പോക്കങ്ങു പോയി, സ്പീഡ് കൂട്ടിയും കുറച്ചും കണ്ണിൽ കണ്ടതൊക്കെ ഇടിച്ചു തെറിപ്പിച്ചും ഒരു യാത്ര..........

പക്ഷെ ആ കാർ അവിടെ കിടന്നതിനു പിന്നിൽ ഒരു വലിയ കാരണം ഉണ്ടായിരുന്നു.
കാറുമായി പോയ കുട്ടികളുടെ ജീവൻ എടുക്കാൻ പോലും മടിയില്ലാത്ത ചില കാരണങ്ങൾ.....
ആരുടെ കാർ ആയിരുന്നു അതെന്നും, ഈ കുട്ടികളെ ഇല്ലാതാക്കി ആ വണ്ടി തിരികെ എടുക്കാൻ ശ്രമിച്ചത് ആരാണെന്നും കണ്ടറിയുക......

ക്ലൈമാക്സ്‌ അടുക്കുമ്പോൾ അത്രയും നേരം രസകരമായി ഇരുന്ന പടം ക്രൈം thriller ആയി ചുവടു മാറും.