ഭാഷ | തായ് |
---|---|
സംവിധാനം | Prueksa Amaruji |
പരിഭാഷ | ഷാഫി വെൽഫെയർ, ശ്രീകേഷ് പി എം |
ജോണർ | റൊമാൻസ്, കോമഡി |
ആദ്യത്തെ ഇന്ത്യന്‍-തായ് മൂവിയാണ് "കണ്‍ഗ്രാറ്റ്സ് മൈ എക്സ്."
കഥയിലേക്ക് വന്നാല്‍, ഇതിലെ ഹീറോയിന്‍ റിസ ഒരു വെഡ്ഡിംഗ് പ്ളാനറാണ്.
കൂട്ടുകാരോടൊപ്പമാണ് റിസ തന്റെ ബിസിനസ് നടത്തിക്കൊണ്ടുപോകുന്നത്. ഇടക്കാലം കൊണ്ട് സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിക്ക് അപ്രതീക്ഷിതമായി വലിയോരു വെഡ്ഡിംഗിന്റെ വര്‍ക്ക് കിട്ടുന്നു. വലിയൊരു തുക ലഭിക്കുമെന്നുള്ളതുകൊണ്ടുതന്നെ റിസ കണ്ണുംപൂട്ടി ആ ഓഫര്‍ സ്വീകരിക്കുന്നു. അതിനു ശേഷമാണ് വരന്‍ തന്റെ മുന്‍ കാമുകനാണെന്ന് റിസ മനസ്സിലാക്കുന്നത്. എന്നാല്‍ സാമ്പത്തിക പരാധീനത അവളെ ആ വര്‍ക്കെടുക്കാന്‍ നിര്‍ബന്ധിതയാക്കുന്നു. പക്ഷേ, ട്വിസ്റ്റുകള്‍ വേറെ വരാന്‍ കിടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഇന്ത്യന്‍-തായ് മൂവിയാണെങ്കിലും ഒരു ഹിന്ദി മൂവി കാണുന്ന ഫീലാണ് നമുക്ക് തോന്നുക. പാട്ടുകളും, പാട്ടുകളുടെ ചിത്രീകരണങ്ങളും അങ്ങനെയൊരു ഫീല്‍ നമുക്ക് തരുന്നു. തമാശകളും ട്വിസ്റ്റുകളും നിറഞ്ഞ ഈ ചിത്രം രസകരമായി കണ്ടിരിക്കാവുന്ന ഒന്നാണ്.