CONCRETE UTOPIA – കോൺക്രീറ്റ് ഉട്ടോപ്യ (2023)

ടീം GOAT റിലീസ് : 242
CONCRETE UTOPIA – കോൺക്രീറ്റ് ഉട്ടോപ്യ (2023) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ കൊറിയൻ
സംവിധാനം Tae-hwa Eom
പരിഭാഷ ശ്രീകേഷ് പി എം, ഷാഫി വെൽഫെയർ, ആദർശ് ബി പ്രദീപ്, അനന്തു പ്രസാദ്
ജോണർ ആക്ഷൻ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

അതിശക്തമായ ഭൂകമ്പത്തിൽ സിയോൾ നഗരം തകർന്ന് തരിപ്പണമായി എന്ന് തന്നെ പറയാം, ഭീമാകരമായ കെട്ടിടങ്ങൾ നിമിഷം നേരം കൊണ്ട് നിലം പൊത്തി
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മൃദേഹങ്ങൾ കെട്ടി കിടക്കുന്നു.

രക്ഷപ്രവാർത്തനങ്ങൾക്ക് ഒരു ഗവണ്മെന്റ് ഇല്ലാ.. ആഹാരമില്ല..വൈദ്യുതി ഇല്ലാ.
സിയോളിൽ ഇനിയാകെ അവശേഷിക്കുന്നത് 'ഹുവാങ് ഗംഗ്' എന്ന ഒരു അപ്പാർട്മെന്റ് മാത്രമാണ്,
മറ്റുള്ള അപ്പാർട്മെന്റിലെ താമസക്കാരും അവശേഷിക്കുന്ന ബാക്കി ജനങ്ങളും കൂടി അവിടെ അഭയം തേടാൻ എത്തുന്നു. നാട്ടിലൊരു ആപത്ത്‌ വരുമ്പോൾ ഒരുമിച്ച് നിന്ന് അതിജീവിക്കേണ്ടതിന് പകരം 'ഹുവാങ് ഗംഗ്' അപ്പാർട്മെന്റ് നിവാസികൾ ആ അപ്പാർട്മെന്റിൽ താമസിക്കുന്നവരെ മാത്രം സംരക്ഷിക്കുകയും ബാക്കിയുള്ളവരെ അവിടുന്ന് പുറത്താക്കാനുമുള്ള തീരുമാനത്തിലും എത്തുന്നു.
ബാക്കി നിങ്ങൾ കണ്ട് നോക്ക്.

നല്ല കിടുക്കാച്ചി സബ്ജെക്റ്റാണ്
അതിന് പറ്റിയ കാസ്റ്റിംങ്ങും.കട്ടക്ക് കട്ട നിൽക്കുന്ന പെർഫോമൻസും.
വളരെ സാവധാനം പറഞ്ഞ് പോകുന്ന, വലിയ തോതിൽ ബോറടിപ്പിക്കാത്ത എന്നാലോ ഇതൊക്കെ ഇനി എന്തായി തീരും എന്നറിയാനുള്ള ഒരു ആകാംഷ ഉളവാക്കുകയും, ഇടക്ക് ഒന്ന് ഗിയർ ചേഞ്ച്‌ ചെയ്ത് ക്ലൈമാക്സ്‌ അടുപ്പിച്ച് കത്തി കേറി,ഒടുക്കം Satisfied ആയിട്ടുള്ള ഒരു ക്ലൈമാക്സ് നൽകി പറഞ്ഞവസാനിപ്പിച്ച ഭീതിയുടെയുംപോരാട്ടത്തിന്റെയും,അതിജീവനത്തിന്റയും കഥയാണ്.

ഓസ്കാർ എൻട്രി കിട്ടിയ കൊറിയൻ പടം കൂടിയാണിത് നല്ലൊരു എക്സ്പീരിയൻസ് ഉറപ്പാണ്. കണ്ടു നോക്കു.