COLORS OF EVIL: RED – കളേഴ്സ് ഓഫ് ഈവിൾ റെഡ് (2024)

ടീം GOAT റിലീസ് : 320
COLORS OF EVIL: RED – കളേഴ്സ് ഓഫ് ഈവിൾ റെഡ് (2024) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ പോളിഷ്
സംവിധാനം Adrian Panek
പരിഭാഷ റിധിൻ ഭരതൻ
ജോണർ ത്രില്ലർ, ക്രൈം
ഡൗൺലോഡ്
ഡൗൺലോഡുകൾ

ചുണ്ടുകൾ അറുത്തെടുത്ത് മുഖം വികൃതമാക്കി, പൂർണ്ണ നഗ്നയായ നിലയിൽ, ഒരു പെൺകുട്ടിയുടെ ശവശരീരം കടൽക്കരയിൽ കണ്ടെത്തുന്നതും, ആ കൊലപാതകക്കേസിന്റെ ചുവടുപിടിച്ച് ഒരു സൈക്കോപാത്തിനെ കണ്ടെത്താൻ പോലീസ് നടത്തുന്ന ശ്രമങ്ങളുമാണ്.. ഈയടുത്ത് പുറത്തിറങ്ങിയ ഈ സിനിമയുടെ കഥാഗതി.

തലപുകയ്ക്കുന്ന സസ്പെൻസോ, ഞെട്ടിക്കുന്ന ട്വിസ്റ്റുകളോ, കുഴഞ്ഞു മറിഞ്ഞ ഇൻവെസ്റ്റിഗേഷൻ ട്രാക്കോ.. ഇല്ലെങ്കിൽ പോലും, ആദ്യാവസാനം പ്രേക്ഷകനെ ആകാംക്ഷയോടെ പിടിച്ചിരുത്തുന്ന ഒരു ഡീസന്റ് ഇൻവെസ്റ്റിഗേഷൻ സിനിമയാണിത്. കുറ്റാന്വേഷണത്തോടൊപ്പം കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന സിനിമ, ഇമോഷണലിയും വർക്കാവുന്നുണ്ട്. ഏറെക്കുറെ പ്രേക്ഷകന്റെ ഊഹങ്ങൾക്ക് വിധേയമായി സഞ്ചരിക്കുമ്പോഴും, ക്ലൈമാക്സിൽ ചില സർപ്രൈസുകൾ പ്രേക്ഷകനായി മാറ്റി വെക്കുന്നുമുണ്ട്!