COLONY – കോളനി (2026)

ടീം GOAT റിലീസ് : 491

COLONY – കോളനി (2026) poster

പോസ്റ്റർ: DECKBYTE

ഭാഷകൊറിയൻ
സംവിധാനംYeon Sang-ho
പരിഭാഷമായാവി
GenreHorror, Zombie, Psychological Horror, Fantasy, Action, Crime, Adventure
ഡൗൺലോഡ്

ഡൗൺലോഡുകൾ

ലോകമെമ്പാടും വൻവിജയം നേടിയ 'ട്രെയിൻ ടു ബുസാൻ' (Train to Busan) എന്ന ചിത്രത്തിന്റെ സംവിധായകനായ യോൻ സാങ്-ഹോ സംവിധാനം ചെയ്ത് 2026-ൽ പുറത്തിറങ്ങിയ മികച്ചൊരു കൊറിയൻ ആക്ഷൻ-ഹൊറർ സർവൈവൽ ത്രില്ലറാണ് കോളനി (Colony).

ഒരു വലിയ കെട്ടിടത്തിനുള്ളിൽ അപ്രതീക്ഷിതമായി പടർന്നുപിടിക്കുന്ന അതിമാരകമായ ഒരു വൈറസും, തുടർന്ന് സുരക്ഷാ കാരണങ്ങളാൽ ആ കെട്ടിടം പൂർണ്ണമായും അടച്ചുപൂട്ടുന്നതുമാണ് സിനിമയുടെ പശ്ചാത്തലം.

പുറത്തുപോകാൻ യാതൊരു വഴിയുമില്ലാതെ അതിനുള്ളിൽ കുടുങ്ങിപ്പോകുന്ന ഒരു കൂട്ടം ആളുകളുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ചിത്രം അവതരിപ്പിക്കുന്നത്. സാധാരണ സോംബി ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, വളരെ വേഗം പരിണമിക്കുന്നതും കൂടുതൽ അപകടകാരികളുമായ രോഗബാധിതരിൽ നിന്നും രക്ഷപ്പെടാൻ അവർ നടത്തുന്ന ഉദ്വേഗജനകമായ ശ്രമങ്ങളാണ് ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഈ സർവൈവൽ ത്രില്ലറിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.