ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Ajay Singh |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ത്രില്ലർ, ക്രൈം |
ഈ വർഷം നെറ്റ്ഫ്ളിക്സിലൂടെ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് "ചോർ നികൽ കെ ഭാഗാ ". ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ഈ സിനിമയിൽ പേരുകേട്ട നടിനടന്മാരുടെ സാനിധ്യം ഇല്ലെങ്കിൽ കൂടി മികച്ചത് എന്ന് പറയിപ്പിക്കുന്ന രീതിയിലാണ് സംവിധായകൻ അജയ് സിംഗ് സിനിമയെ സമീപിച്ചിരുന്നത്.
കഥയിലേക്ക് വരികയാണെഗിൽ ഫ്ലൈറ്റ് അറ്റെൻഡർ ആയ നായിക നേഹ അവളുടെ ബോയ്ഫ്രണ്ട് അങ്കിത് സേതി ഒരുമിച്ചാണ് താമസം. ഇരുവരുടെയും പ്രണയരംഗങ്ങൾ കാണിച്ചുകൊണ്ട് തുടങ്ങിയ സിനിമയിലെ ആദ്യ നിമിഷങ്ങൾക്ക് ശേഷം, സിനിമ അങ്കിത് സേതി യുടെ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് സിനിമയുടെ വഴിതിരിവിന് തുടക്കം കുറിക്കുന്നത്.
ഡയമണ്ട്സ് ബിസ്സിനെസ്സ് കൈകാര്യം ചെയ്യുന്ന അങ്കിതിന് തന്റെ പഴയ കടം തീർക്കുന്നതിനായി ഡയമണ്ട്സ് മോഷ്ടിക്കാൻ നിർബന്ധിതനവുന്നു. അങ്കിതിന്റെ അവസ്ഥ മനസിലാക്കിയ നേഹ, അങ്കിതിനെ സഹായിക്കാൻ ഒപ്പം ചേരുന്നു. അതീവ സെക്യൂരിറ്റിയോടുകൂടി കൈമാറുന്ന ഈ ഡയമണ്ട്സ് മോഷ്ടിക്കേണ്ടത് 40,000 അടി ഉയരത്തിൽ പറക്കുന്ന ഫ്ലൈറ്റിൽ നിന്നായിരുന്നു. ഒരു പക്കാ പ്ലാനുമായി ഫ്ലൈറ്റിൽ പ്രവേശിക്കുന്ന ഇരുവരുടെയും പ്ലാനിങ്ങുകൾ തെറ്റിച്ചുകൊണ്ട് ഫ്ലൈറ്റ് ഹൈജാക്ക് ചെയ്യപ്പെടുന്നു!!!!
തന്റെയും കുടുംബത്തിന്റെയും ജീവന്റെ വില വരുന്ന ഡയമണ്ട്സ് മോഷ്ടിക്കുവാൻ അങ്കിതിനെ കൊണ്ട് സാധിക്കുമോ എന്ന് സിനിമ ചർച്ച ചെയ്യുന്നതിനോടൊപ്പം, അവസാനത്തോടടുക്കും തോറും സിനിമ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആയി മാറുന്നു, പിന്നീടങ്ങോട്ട് ഒരുപാട് ട്വിസ്റ്റ് ആൻഡ് ടേൺസിലേക്ക് മാറുകയാണ്. സംവിധായകൻ തീർച്ചയായും കൈയ്യടി അർഹിക്കുന്നു.