ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Atom Egoyan |
പരിഭാഷ | അരുൺ ജെ മോഹൻ |
ജോണർ | ത്രില്ലർ, ഡ്രാമ |
2009ല്‍ പുറത്തിറങ്ങിയ ഇറോട്ടിക് ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമാണ് ക്ളോയി.2003ല്‍ പുറത്തിറങ്ങിയ നാഥാലി എന്ന ഫ്രഞ്ച് സിനിമയുടെ റീമേക്ക് ആയിരുന്നു ഈ ചിത്രം.ലിയാം നീസന്‍, ജൂലിയന്‍ മൂര്‍ തുടങ്ങി ഹോളിവുഡിലെ മുന്‍ നിര താരങ്ങള്‍ ചിത്രംത്തിൽ അണിനിരന്നിട്ടുണ്ട്.
കോളേജ് പ്രൊഫസര്‍ ആയ ഡേവിഡും, ഡോക്ടര്‍ ആയ ഭാര്യ കാതറീനും മകന്‍ മൈക്കലും അടങ്ങുന്ന ഒരു കൊച്ചു കുടുംബം.എല്ലാപേരോടും, പ്രത്യേകിച്ച് സ്ത്രീകളോട് വളരെ അടുപ്പത്തോടെ സംസാരിക്കുന്ന ഡേവിഡിന്‍റെ സ്വഭാവ ശുദ്ധിയില്‍ സംശയം തോന്നുന്ന കാതറീന്‍, തന്‍റെ സംശയം ബോധ്യപ്പെടാന്‍ വേണ്ടി ഒരു കാള്‍ ഗേളിനെ വിലക്കെടുത്ത് ഡേവിഡുമായി പരിചയം സ്ഥാപിക്കുന്നതിനും റിപ്പോര്‍ട്ടുകള്‍ അപ്പപ്പോള്‍ തന്നെ അറിയിക്കുന്നതിനുമായി ചുമതലപ്പെടുത്തുന്നു.എന്നാല്‍, അവരറിയാതെ തന്നെ കാര്യങ്ങള്‍ നിയന്ത്രണാതീതമായി കൈവിട്ടു പോകുകയായിരുന്നു.
അമാന്‍ഡ സെയ്ഫ്രൈഡ് ആണ് ടൈറ്റില്‍ റോള്‍ ചെയ്തിരിക്കുന്നത്.
ജൂലിയ മൂറിന്‍റെ അഭിനയം എടുത്ത് പറയേണ്ടതാണ്. സംവിധായകന്‍ ഉള്‍പ്പടെ ഡയറക്ടര്‍സ് ഗില്‍ഡ് അവാര്‍ഡിന് നോമിനേറ്റ് ചെയ്തതില്‍ മികച്ച എഡിറ്റിംഗിനും, സൌണ്ട് റെക്കോര്ഡിംഗിനും അവാര്‍ഡ് നേടുകയുണ്ടായി.
ഇറോട്ടിക് ത്രില്ലര്‍ ഗണത്തിലും ഉള്‍പ്പെടുത്താവുന്ന ചിത്രമാണിത്.ഒന്ന് രണ്ട് നഗ്ന്ന രംഗങ്ങളും സംഭാഷണങ്ങളും ഉള്ളതുകൊണ്ട് പ്രായപൂര്‍ത്തിയായവര്‍ മാത്രം ചിത്രം കാണുക.