CHILD’S PLAY – ചൈൽഡ്സ് പ്ലേ (2019)

ടീം GOAT റിലീസ് : 121
CHILD’S PLAY – ചൈൽഡ്സ് പ്ലേ (2019) poster
ഭാഷ ഇംഗ്ലീഷ്
സംവിധാനം Lars Klevberg
പരിഭാഷ ഹരിശങ്കർ പുലിമുഖത്ത് മഠം
ജോണർ ഹൊറർ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ചൈൽഡ്സ് പ്ലേ സീരീസ്സുകളിലെ ഏറ്റവും പുതിയ ചിത്രമാണ് ചൈൽഡ് പ്ലേ (2019). പഴയ ചിത്രമായ ചൈൽഡ് പ്ലേ (1988) റീമേക്കാണ് ഈ ചിത്രം. എന്നാൽ കൂടിയും, പഴയ ചിത്രങ്ങളിൽ പ്രേതബാധ കൂടിയ പാവയെ കാണിച്ചപ്പോൾ, ഇതിൽ പ്രോഗ്രാമിൽ വന്ന പിഴവാണ് വില്ലനാകുന്നത്.അങ്ങനെ ആധുനിക പ്രത്യേകതകൾ അനവധിയുള്ള പാവ, സീരിയൽ കില്ലറായി മാറുന്നു.

പഴയ ചിത്രങ്ങൾ ഹൊറർ മൂഡിൽ ആസ്വാദിച്ചിരുന്നുവെങ്കിൽ, ഈ ചിത്രം ക്രൈ മൂഡിൽ ആസ്വദിയ്ക്കാൻ കഴിയും.പഴയ ചൈൽഡ് പ്ലേ ചിത്രങ്ങളുമായി 'ചങ്കി' എന്ന പേര് ഒഴികെ,ഒരു ബന്ധവും ഇല്ലാത്തതിനാൽ പഴയ ചിത്രങ്ങൾ കാണാത്തവർക്കും ഈ ചിത്രം മനസ്സിലാക്കാൻ സാധിയ്ക്കും. ചൈൽഡ് പ്ലേ ചിത്രങ്ങൾ അക്കാലത്ത് മികച്ച പ്രകടനം കാഴ്ച വച്ച ചിത്രങ്ങളാണ്. മുഴുവൻ 8 ചൈൽഡ് പ്ലേ ചിത്രങ്ങളും,2 ഷോർട്ട് ഫിലിംമുകളും കൂടാതെ, ഇപ്പോൾ ചങ്കി എന്നൊരു ടി വി സീരീസ്സും ഇറക്കിയിട്ടുണ്ട്. അതിന്റെ രണ്ടാം സീസണും ഉടൻ തന്നെ പുറത്തിറങ്ങും.