പോസ്റ്റർ: ബ്ലാക്ക് മൂൺ
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Makoto Shinkai |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ഫാന്റസി, അഡ്വഞ്ചർ |
അഗാർത്ത പണ്ട് മണ്ണടിഞ്ഞ് പോയ ലോകം. ഇന്നും ഭൂമിയുടെ താഴെ അത് നിലനിൽക്കുന്നുണ്ടന്നാണ് ഏതീഹ്യം. മരിച്ചവരെ തിരിച്ച് കൊണ്ടുവരാനാവും അവിടെ ചെന്നാൽ..!!!
തന്റെ ഒഴിവു സമയം കാട്ടിനുള്ളിൽ തന്റെതായ ഇടത്ത് ചിലവയിക്കുന്ന പെൺകുട്ടിയാണ് അസുന. കാട്ടിനുള്ളിൽ റേഡിയോ സിഗ്നലുകൾ പിടിക്കുന്നതാണ് അസുനയുടെ വിനോദം കൂട്ടിന് മിമിയെന്ന പൂച്ചയുമുണ്ട്. ആയിടെയാണ് നാട്ടിൽ കരടിയെ പോലെയുള്ള ഒരു ജീവിയിറങ്ങിയതായി കേൾക്കൂന്നത്. ഒരു ദിവസം അസുനയേ ആത് ആക്രമിക്കാൻ വന്നപ്പോൾ ഷൂൺ എന്ന പയ്യൻ അസുനയെ രക്ഷിക്കൂന്നത്. ഷൂണിനെ പരിചയപ്പെടുന്ന അസുനയോടവൻ താൻ വരുന്നത് അഗാർത്ത എന്ന ലോകത്ത് നിന്നുമാണന്ന് അറിയുന്നു. പിറ്റേന്ന് ആ പയ്യൻ മരണപ്പെട്ടതായി അസുന അറിയുന്നതും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്.
സിനിമ മുഴുവനായി നമ്മളെ ആഗാർത്തയിലേക്ക് കൊണ്ടു പോവും. ഇതിലെ ഒരോ frame കിടിലനാണ്.Weathering With You , Your Name എന്നി പ്രശസ്ത ആനിമേഷൻ സിനിമകളുടെ സംവിധായകൻ മക്കോട്ടോ ശിങ്കായ് ആണ് ഈ കൊച്ചു ചിത്രത്തിന്റെ സംവിധായകൻ.
© Adarsh