CHHAAVA – ഛാവ (2025)

ടീം GOAT റിലീസ് : 400
CHHAAVA – ഛാവ (2025) poster

പോസ്റ്റർ: DECKBYTE

ഭാഷ ഹിന്ദി
സംവിധാനം Laxman Utekarr
പരിഭാഷ അശ്വിൻ കൃഷ്ണ ബി ആർ
ജോണർ അഡ്വഞ്ചർ, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

2025-ൽ പുറത്തിറങ്ങിയ ഹിന്ദി ചരിത്ര സിനിമയാണ് "ഛാവ". വിശാൽ കൗശൽ നായകനായ ചിത്രം മഡോക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ നിർമ്മിച്ച് ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്തിരിക്കുന്നു.

ശിവാജി സാവന്തിന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി രചിച്ച 'ഛാവ' , പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശക്തിയെ എട്ട് വർഷത്തോളം നേരിട്ട മറാത്ത യോദ്ധാവ് ഛത്രപതി സംഭാജിയെക്കുറിച്ചുള്ള കഥയാണ്. മറാത്ത സാമ്രാജ്യത്തിലെ ആദ്യത്തെ ഛത്രപതിയായ ഛത്രപതി ശിവാജി മഹാരാജിന്റെ മൂത്ത മകനായ ഛത്രപതി സംഭാജി മഹാരാജിന്റെ ജീവചരിത്രമാണ് ഈ ചിത്രം. ശിവാജിയുടെ മരണശേഷം, ഡെക്കാൻ പ്രദേശം നിയന്ത്രിക്കുന്നത് തങ്ങൾക്ക് എളുപ്പമാണെന്ന് ഔറംഗസേബിന്റെ നേതൃത്വത്തിലുള്ള മുഗൾ സാമ്രാജ്യം കരുതി.

എന്നാൽ സംഭാജി സ്വരാജ്യം എന്ന ആശയം മുന്നോട്ട് വച്ച് ഔറംഗസീബിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതാണ് കഥയുടെ ഇതിവൃത്തം.തന്റെ സമാനതകളില്ലാത്ത വീര്യവും ഗറില്ലാ തന്ത്രങ്ങളും ഉപയോഗിച്ച് തന്റെ ഭീമാകാരമായ സൈന്യവുമായി പോയ സംഭാജി ഒടുവിൽ സഹോദരീ ഭർത്താവിനാൽ ഒറ്റിക്കൊടുക്കപ്പെട്ടു.

സിനിമയിൽ എടുത്തു പറയേണ്ടത് നായകന്റെ പെർഫോമൻസ് ആണ്. സിനിമയിലെ അവസാന 30 മിനിറ്റ് പുള്ളി സംഭാജിയായി ജീവിച്ചു കാണിക്കുകയായിരുന്നു. നായകന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസ് എന്ന് നിസ്സംശയം പറയാം. കടുത്ത വില്ലനിസം കാണിക്കാൻ അക്ഷയ് ഖന്നയും മറുഭാഗത്ത്. പുള്ളിയും ഒട്ടും വിട്ടു കൊടുത്തിട്ടില്ല. ബാക്കിയുള്ള അഭിനേതാക്കളും തന്റേതായ റോളുകൾ ഭദ്രമാക്കിയിട്ടുണ്ട്. സിനിമയുടെ ഡയറക്ടർ ലക്ഷ്മണൻ ആളൊരു കൊറിയോഗ്രാഫറാണ്. സിനിമയിലെ ഓരോ ഫ്രയിമിലും അദ്ദേഹത്തിന്റെ കഷ്ടപ്പാട് നമുക്ക് അറിയാൻ കഴിയും.

പിന്നെ "ദ ഗോഡ് ഓഫ് മ്യൂസിക്" എ.ആർ. റഹ്മാൻ സിനിമയെ വേറെ ലെവലിൽ എത്തിച്ചു. അദ്ദേഹത്തിന്റെ മ്യൂസിക്  & ബി.ജി.എം സിനിമയുടെ ക്ലാസിനെ നിലനിർത്തുന്നുണ്ട് തുടക്കം മുതൽ അവസാനം വരെയും.

ഇതൊരു പ്രൊപ്പഗണ്ട സിനിമയാണെന്ന് ആരും കരുതേണ്ട. ഈ സിനിമയിൽ കാണിച്ചിട്ടുള്ളത് ചരിത്രത്തിൽ എഴുതിയിട്ടുള്ളത് തന്നെയാണ്. നമ്മൾ ഹിന്ദി ചരിത്ര സിനിമകളിൽ കാണുന്ന ക്ലീഷേ മാസ്സ് മസാല രംഗങ്ങൾ ഒന്നും ഉൾപ്പെടാതെ വളരെ ക്ലാസ്സ് ആയിട്ട് എടുത്തിരിക്കുന്ന ഒരു സിനിമ തന്നെയാണ് ഇത്. ഓരോരുത്തരും അറിയേണ്ട ചരിത്രം തന്നെയാണ്.