CHAINED – ചെയ്ൻഡ് (2012)

ടീം GOAT റിലീസ് : 431

CHAINED – ചെയ്ൻഡ് (2012) poster

പോസ്റ്റർ: AMS ADMIN

ഭാഷഇംഗ്ലീഷ്
സംവിധാനംJennifer Lynch
പരിഭാഷഷാഫി വെൽഫെയർ
ജോണർcrimehorrorthriller
ഡൗൺലോഡ്

ഡൗൺലോഡുകൾ

പ്രശസ്ത സംവിധായകന്‍ ഡേവിഡ് ലിഞ്ചിന്റെ മകള്‍ ജെന്നിഫര്‍ ലിഞ്ചിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ഒരു candian psychological horror മൂവിയാണ് chained.

യുവതികളെ തട്ടിയെടുത്ത് അവരുടെ സർവ്വതും സ്വന്തമാക്കിയശേഷം അതിക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടുന്ന ഒരു സൈക്കോ സീരിയൽ കില്ലർ.

ഒരിക്കൽ അയാള്‍ തട്ടിക്കൊണ്ടു വന്ന സാറാ എന്ന യുവതിക്കൊപ്പം അവളുടെ ഒൻപതുവയസുള്ള മകനും ഉണ്ടായിരുന്നു.

ജനവാസ മേഖലയിൽ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന തന്റെ വീട്ടിലേക്ക് അവരെ എത്തിച്ച ആ സൈക്കോ, അവളെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയും, വീടിന്റെ ബേസ്‌മെന്റിൽ അവളുടെ ശരീരം മറവു ചെയ്യുകയും ചെയ്യുന്നു.
ഇതെല്ലം കണ്ട് ഉറക്കെ കരയാൻ മാത്രമേ ആ ഒൻപതു വയസുകാരന് കഴിഞ്ഞുള്ളൂ.

ഒരു ചങ്ങലയാൽ ബന്ധിച്ച് ആ കുട്ടിയെ അയാൾ വീടിനുള്ളിൽ വളർത്തുന്നു. അയാൾ കഴിച്ചിട്ട് മിച്ചം വെയ്ക്കുന്ന ഭക്ഷണം കഴിക്കാൻ മാത്രമേ അവനെ അനുവദിച്ചിരുന്നുള്ളു. മാസത്തിൽ രണ്ടോ മൂന്നോ തവണ ആ സൈക്കോ കില്ലർ വീടിനു വെളിയിൽ പോവുമായിരുന്നു. തിരികെ വരുമ്പോൾ അയാൾ തട്ടിയെടുത്ത ഹതഭാഗ്യയായ ഏതേലും പെൺകുട്ടിയും അയാൾക്കൊപ്പം ഉണ്ടാവുമായിരുന്നു.

അയാൾ പീഡിപ്പിച്ചു കൊലപ്പെടുത്തുന്ന യുവതികളെ കുഴിച്ചിടുന്ന ജോലിയും, മുറിയിലും മറ്റും വീണു കിടക്കുന്ന രക്‌തം തുടച്ച് അവിടെമെല്ലാം വൃത്തിയാക്കുന്നതും എല്ലാം അയാൾ ഈ കൊച്ചു കുട്ടിയെക്കൊണ്ട് ചെയ്യിക്കുന്നു.

അവന് അവിടെ നിന്ന് രക്ഷപ്പെടാന്‍ കഴിയുമോ, അവന്റെ ഭാവി എന്താകും...
അത് നിങ്ങള്‍ കണ്ടുതന്നെ അറിയുക.

ചിത്രത്തിൽ അലോസരപ്പെടുത്തുന്ന ധാരാളം സീനുകൾ ഉള്ളതിനാൽ പ്രായ പൂർത്തിയായവർ മാത്രം കാണുക.