ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Warren Ellis |
പരിഭാഷ | മുനവ്വർ കെ എം ആർ |
ജോണർ | ആനിമേഷൻ, ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ, ഫാന്റസി, ഹൊറർ, ഡാർക്ക് ഫാന്റസി |
15-ാം നൂറ്റാണ്ടിലെ വലാക്കിയ എന്ന യൂറോപ്യൻ രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഏകാന്തജീവിതം നയിച്ചിരുന്ന, അതിശക്തനായ ഡ്രാക്കുള എന്ന വാമ്പയറിന്റെ കോട്ടയിലേക്ക് ലിസ എന്ന ഒരു യുവതി ധൈര്യപൂർവ്വം കടന്നുവരുന്നു.
ഒരു ഡോക്ടറാകാൻ ആഗ്രഹിക്കുന്ന അവൾക്ക്, ലോകത്തെ മികച്ചതാക്കാൻ ഡ്രാക്കുളയുടെ ശാസ്ത്രീയ അറിവുകൾ വേണമായിരുന്നു. അവളുടെ ധൈര്യത്തിലും അറിവിനോടുള്ള ആദരവിലും ആകൃഷ്ടനായ ഡ്രാക്കുള അവളുമായി പ്രണയത്തിലാവുകയും അവർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
എന്നാൽ, ലിസയുടെ ശാസ്ത്രീയ പരീക്ഷണങ്ങളെ ദുർമന്ത്രവാദമായി തെറ്റിദ്ധരിച്ച സഭാനേതൃത്വം, ഡ്രാക്കുള സ്ഥലത്തില്ലാത്തപ്പോൾ അവളെ പിടികൂടി ക്രൂരമായി ചുട്ടുകൊല്ലുന്നു. തിരിച്ചെത്തിയ ഡ്രാക്കുള ഈ വിവരമറിഞ്ഞ് കലിതുള്ളുന്നു. തന്റെ പ്രിയപ്പെട്ടവളെ ഇല്ലാതാക്കിയ മനുഷ്യരാശിയോട് പ്രതികാരം ചെയ്യാൻ അയാൾ തീരുമാനിക്കുന്നു.
വലാക്കിയയിലെ ജനങ്ങൾക്ക് ഒരു വർഷത്തെ സമയം നൽകിയ ശേഷം, നരകത്തിൽ നിന്നുള്ള പൈശാചിക ജീവികളുടെ ഒരു സൈന്യത്തെ അയാൾ ഭൂമിയിലേക്ക് അഴിച്ചുവിടുന്നു. ഈ സൈന്യം നാടും നഗരവും നശിപ്പിക്കുകയും മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്നു.
ഇതിനിടയിലാണ്, ഒരു കാലത്ത് പൈശാചിക ശക്തികളെ വേട്ടയാടിയിരുന്ന, എന്നാൽ ഇപ്പോൾ സമൂഹത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിക്കപ്പെട്ട് അപമാനിതരായി കഴിയുന്ന ബെൽമോണ്ട് കുടുംബത്തിലെ അവസാനത്തെ കണ്ണിയായ ട്രെവർ ബെൽമോണ്ട് രംഗപ്രവേശം ചെയ്യുന്നത്.
അലഞ്ഞുതിരിഞ്ഞും മദ്യപിച്ചും ജീവിതം തള്ളിനീക്കുന്ന ട്രെവർ, ഡ്രാക്കുളയുടെ സൈന്യം നാശം വിതയ്ക്കുന്ന ഗ്രെസിറ്റ് എന്ന നഗരത്തിൽ എത്തിച്ചേരുന്നു.
ഒട്ടേറെ നല്ല അഭിപ്രായങ്ങൾ കിട്ടിയ ഈ അനിമേ സീരീസിന്റെ ബാക്കി നിങ്ങൾ കണ്ട് തന്നെ അറിയുക. ആകെ നാല് സീസണിൽ ആദ്യ സീസന്റെ പരിഭാഷയാണ് ഇപ്പൊ റിലീസ് ആയിരിക്കുന്നത്.