ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Hae-sung Song |
പരിഭാഷ | അരവിന്ദ് കണ്ണൻ |
ജോണർ | റൊമാൻസ്, ഡ്രാമ |
മറ്റൊരു മനോഹരമായ കൊറിയൻ പ്രണയ ഫീൽ ഗുഡ് ചിത്രമാണ് കല്ല.മനോഹരമായ ഒരു OST യും ഉണ്ട് ചിത്രത്തിൽ.ഇനി കഥയിലോട്ട് വന്നാൽ.
സിയോൺ-വൂന് എല്ലാ ദിവസവും ആരോ രഹസ്യമായിട്ട് കല്ല പൂക്കൾ അയക്കുന്നു.തൻ്റെ രഹസ്യ ആരാധികയെ ആരാണെന്ന് കണ്ടെത്താൻ അവൻ ആഗ്രഹിക്കുന്നു.തുടർന്ന് ഒരു ദിവസം, അവൻ അടുത്തുള്ള ഒരു ഫ്ലോറിസ്റ്റിലേക്ക് പോകുകയും അവിടെ വെച്ച് അദ്ദേഹം ജി-ഹീയെ കണ്ടുമുട്ടുകയും ചെയ്യുന്നു.
അവന് തനിക്ക് പൂക്കൾ അയയ്ക്കുന്നത് അവളാണെന്ന് കരുതി അയാൾ ആദ്യ കാഴ്ചയിൽ തന്നെ അവളുമായി പ്രണയത്തിലാകുന്നു. സിയോൺ-വൂ ജി-ഹീയോട് ഒരു ഡേറ്റ് പോകാൻ ആവശ്യപ്പെടുകയും അവൾ സമ്മതിക്കുകയും ചെയ്യുന്നു. എന്നൽ കണ്ടു മുട്ടാൻ നിശ്ചയിക്കപെട്ട സ്ഥലത്ത് വെച്ച് ജി-ഹീ ബന്ദിയാക്കപ്പെടുകയും അയാളുടെ കണ്ണുകൾക്കുമുന്നിൽ കൊല്ലപ്പെട്ടുന്നത് കാണാനും ഉള്ള ഹൃദയഭേദകമായ അനുഭവമായിരുന്നു അവനെ കാത്തിരുന്നത്.അവളുടെ ഓർമ്മകളിൽ വിങ്ങി നീറി ജീവിക്കുന്ന അവനെ കാത്തിരുന്നത് വളരെ അപൂർവമായ സംഭവവികാസങ്ങൾ ആയിരുന്നു.
താൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ കൊല്ലപ്പെടുന്നതിൽ നിന്ന് രക്ഷിക്കാൻ ടൈം ട്രാവൽ ചെയ്യപ്പെട്ട നായകന് അതിനു സാധിക്കുമോ?