ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Jeong Yoon-soo |
പരിഭാഷ | സാരംഗ് ആർ എൻ |
ജോണർ | റൊമാൻസ്, ഫാന്റസി |
നം-ഗൂണ്‍ തന്റെ ജോലിയില്‍ ആത്മാര്‍ത്ഥതയുള്ള ഒരു പോലീസ് ഓഫീസറാണ്. കാമുകന്‍ ആങ്ങ് ടെ യോങ്ങുമായി അവള്‍ വിവാഹിതയാവുകാന്‍ പോവുകയാണ്. എന്നാല്‍ വിവാഹദിനം ആങ്ങ് ടെ യോങ്ങിനെ കാണാതാവുന്നു. വിവാഹം മുടങ്ങുന്നു.
വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള കശപിശയില്‍ പാർക്ക് എന്‍-സൊ എന്ന പെണ്‍കുട്ടിയെ കാണാതാവുകയും അവളെ അന്വേഷിച്ചിറങ്ങിയ നം-ഗൂണിനു ഒരു നിഗൂഡമായ ഭൂപടം ലഭിക്കുന്നു. ആ ഭൂപടം പിന്തുടര്‍ന്ന് പോയ നം-ഗൂണ്‍ എത്തിച്ചേരുന്നത് വിചിത്രമായ ഒരു കഫെയിലാണ്. അവിടെ അവളുടെ കാമുകന്‍ ആങ്ങ് ടെ യോങ്ങിനെ കണ്ടുമുട്ടുന്നു. പക്ഷെ, അവിടം മുതല്‍ പല അവിശ്വസീനയമായ സംഭവങ്ങളും സംഭവിക്കുകയാണ്.
റോമാന്റിക്കായ, ഒട്ടും ബോറടിപ്പിക്കാതെ പറഞ്ഞുപോകുന്ന ഒരു മനോഹരമായ സിനിമ.