BUMBLEBEE – ബംമ്പിൾബീ (2018)

ടീം GOAT റിലീസ് : 194
BUMBLEBEE – ബംമ്പിൾബീ (2018) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Travis Knight
പരിഭാഷ ആദർശ് ബി പ്രദീപ്
ജോണർ Action, Sci-fi
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഓട്ടോബോറ്റ്സും ഡിസെപ്റ്റിക്കോൻസും തമ്മിലുള്ള ആഭ്യന്തര യുദ്ധം അതിന്റെ അന്ത്യ ഘട്ടത്തോട് അടുത്ത് കൊണ്ടിരിക്കുന്നു, വിപ്ലവകാരികളുടെ പരിവേഷമുള്ള ഓട്ടോബോട്ട്സ് തോൽവിയുടെ വക്കിലാണ്. ഇത്രയും നാൾ പിടിച്ചുനിന്ന കേന്ദ്രങ്ങളിൽ ഒന്നും തന്നെ തങ്ങളുടെ ഭാവി സുരക്ഷിതമല്ല എന്ന് മനസിലായ ഓട്ടോബോട്ട്സ് തലവനായ ഒപ്റ്റിമസ് പ്രൈം തന്റെ കയ്യാളായ B-127 അഥവാ ബംബിൽബിയെ ഭൂമിയിലേക്ക് അയക്കുകയാണ്, ചെറുത്ത് നില്പിന് ആവശ്യമായ പുതിയൊരു കേന്ദ്രമാണ് വരവിന്റെ ഉദ്ദേശം. ഈ വരവിൽ ബംബിൽബി ചാർളി എന്ന യുവതിയുമായി സൗഹൃദത്തിൽ ആവുന്നതും തുടർന്ന് അരങ്ങേറുന്ന സംഭവ വികാസങ്ങളും എല്ലാമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ആദ്യമേ തന്നെ എടുത്ത് പറയേണ്ടത് ഹൈലി സ്റ്റാൻസ്ഫീൽഡിന്റെ കേന്ദ്ര കഥാപാത്രത്തെ പറ്റിയാണ്, യാതൊരു താല്പര്യവും തോന്നിപ്പിക്കാത്ത മുൻകാല നായക കഥാപാത്രത്തിൽ നിന്നും ചിത്രം ഈ 'നായികയിലേക്ക്' എത്തുമ്പോൾ ഒരല്പം കൂടി റിലേറ്റബിൾ ആണ്, പോരാത്തതിന് കാഴ്ചക്കാരനുമായി ഒരടുപ്പം സൃഷ്ടിക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഏജന്റ് ബേൺസ് എന്ന കഥാപാത്രമായി ജോൺ സീനയും നന്നായി തോന്നി. മികച്ച ദൃശ്യങ്ങളും, കഥാപാത്രങ്ങളുടെ ട്രാൻസ്ഫോർമേഷൻ രംഗങ്ങളും, ബേധപ്പെട്ട കഥയും ടൈറ്റിൽ കഥാപാത്രം തന്നെയും ചിത്രത്തിന്റെ പ്ലസ് പോയിന്റുകളാണ്. മുൻ ചിത്രങ്ങളുമായി താരമത്യം ചെയ്യുമ്പോൾ ഒരല്പം ഗ്രൗൻഡഡ്‌ ആയി നിൽക്കുന്ന ഈ ചിത്രം ആ ഒറ്റ കാരണം കൊണ്ട് മാത്രം കയ്യടി അർഹിക്കുന്നുണ്ട്.