പോസ്റ്റർ: എ ആർ റിഹാൻ
ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Im In-Seu |
പരിഭാഷ | റുറോണി കെൻഷിൻ |
ജോണർ | കോമഡി, ഫാന്റസി, റൊമാൻസ്, ഹൊറർ |
ഒരു മണിക്കൂറുകൾ വീതമുള്ള 16 എപ്പിസോഡുകൾ അടങ്ങിയ വളരെ മികച്ചൊരു സീരീസ്.. കോമഡി റൊമാന്റിക് ഹൊറർ വിഭാഗത്തിൽപെടുന്ന ഡ്രാമയിൽ ത്രില്ലെർ എലമെന്റ്സും ഉണ്ട്...
കോളേജ് സ്റ്റുഡന്റ് ആയ നമ്മുടെ നായകന് പ്രേതങ്ങളെ കാണാൻ ഉള്ള കഴിവ് ഉണ്ട്...പണം കണ്ടെത്താൻ വേണ്ടി എക്സോറിസ്റ്റ് ആയി വർക്ക് ചെയ്യുന്നു , അങ്ങനെയിരിക്കെ ഒരു സ്കൂളിൽ വെച്ച് നായികയെ കണ്ട്മുട്ടുന്നു,നായികയാകട്ടെ ഗോസ്റ്റും..... പിന്നെ അവർ ഒരുമിച്ചു മുൻപോട്ട് പോകുന്നതാണ് സീരിസിന്റെ പ്ലോട്ട്. ഇവർ ഒരുമിച്ചുള്ള ഒരുപാട് മനോഹര നിമിഷങ്ങൾ സീരീസ് സമ്മാനിക്കുന്നു അത് റൊമാൻസ് ആവട്ടെ കോമഡി ആവട്ടെ ഹൊറർ സീൻസ് ആവട്ടെ എല്ലാം തന്നെ വളരെ മനോഹരം.
1st എപ്പിസോഡ് കഴിഞ്ഞപ്പോൾ ഇത് എങ്ങനെ ഇവർ തീർക്കും എന്നായിരിന്നു ചിന്ത. എന്നാൽ വളരെ നല്ലൊരു ക്ലൈമാക്സിൽ തന്നെയാണ് അവസാനിപ്പിച്ചത്. നായിക ഇജ്ജാതി ക്യൂട്ട്❤️
തുടക്കം മുതൽ അവസാനം വരെ നിരാശ ഒന്നും സമ്മാനിക്കാതെ കടന്നുപോയി.. കോമഡിയും റൊമൻസും കൂടി ചേർന്നൊരു കിടിലൻ ഐറ്റം.. അഭിനയവും കോമഡിയും എല്ലാം മികച്ചതായി തന്നെ നിന്നു. ഇമോഷണൽ സീനുകൾ നന്നായി തന്നെ വർക്ഔട്ട് ആയിട്ടുണ്ട്.
©️ Saran Kumar.