ഭാഷ | സ്വീഡിഷ് |
---|---|
സംവിധാനം | Joachim Hedén |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | ഹൊറർ, ആക്ഷൻ |
സഹോദരിമാരായ ഐഡയും ട്യുവയും ഒരവധിക്കാലത്ത് നോർത്തേൺ നോർവയിലെ ഒരു കടലിടുക്കിനരികിൽ അണ്ടർ വാട്ടർ ഡൈവിംഗ് നടത്തുന്നതിനിടെ ഒരപകടത്തിൽപ്പെടുന്നു. കടലിൽ മുപ്പതുമീറ്ററോളം താഴ്ചയിൽ വെച്ചുണ്ടായ ഈ അപകടത്തിൽ നിന്നും രക്ഷപെടുവാൻ ഇവർ നടത്തുന്ന പരാക്രമങ്ങളാണ് ചിത്രം നമ്മോടു പറയുന്നത്.
കടലിനടിയിൽ വെച്ചുണ്ടാവുന്ന അപകടങ്ങൾ പ്രമേയമാക്കി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഈ ചിത്രവും പ്രേക്ഷകർക്ക് ഒരു തവണ കണ്ടാസ്വദിക്കാനുള്ള വകയെല്ലാം ഉള്ള ഒരു സർവൈവൽ ത്രില്ലെർ ചിത്രം തന്നെയാണ്.