BOYHOOD (K-DRAMA) – ബോയ്ഹുഡ് (കെ-ഡ്രാമ) (2023)

ടീം GOAT റിലീസ് : 261
BOYHOOD (K-DRAMA) – ബോയ്ഹുഡ് (കെ-ഡ്രാമ) (2023) poster

പോസ്റ്റർ: നൗഫൽ കെ എ

ഭാഷ കൊറിയൻ
സംവിധാനം Myoungwoo Lee
പരിഭാഷ രാക്ഷസൻ
ജോണർ ആക്ഷൻ, കോമഡി, യൂത്ത്
ഡൗൺലോഡ്
ഡൗൺലോഡുകൾ

ലീ മ്യൂങ് വൂന്റെ ഡയറക്ഷനിൽ
യിം സി-വാനെ നായകനാക്കി 2023-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ, കോമഡി, യൂത്ത് ഡ്രാമയാണ് ബോയ്ഹുഡ്

" പെട്ടന്നൊരു ദിവസം ദുർബലനായ കുറുക്കൻ സിംഹമാണെന്ന് മറ്റ് മൃഗങ്ങൾ തെറ്റുധരിച്ചാലോ? "

ചുങ്‌ചിയോങ് പട്ടണത്തിൽ നിന്ന് ബ്യൂയോ നഗരത്തിലേക്ക്‌ താമസം മാറിവരുന്ന നായകനിലൂടെയാണ്‌ ഡ്രാമ ആരംഭിക്കുന്നത്.
പിന്നീട് അവിടത്തെ സ്കൂളിൽ ചേരുകയും തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഈ ഡ്രാമയിൽ പറയുന്നത്.

"ഒരു പേരിലൊക്കെ എന്തിരിക്കണു?" എന്നല്ല, ഒരു പേരിലാണ് എല്ലാം ഇരിക്കുന്നതെന്ന് ഈ ഡ്രാമ നമ്മുക്ക് കാണിച്ചുതരും.

അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം തന്നെയാണ്‌ കാഴ്ച്ച വച്ചിരിക്കുന്നത്, അതിൽ എടുത്ത് എടുത്ത് പറയേണ്ടത് യിം സി-വാനെ തന്നെ.
പുള്ളീടൊരു ആറാട്ടാണ് ഈ ഡ്രാമ മുഴുവൻ. പിന്നെ നായിക... അതൊരു ഒന്നന്നൊര മുതലാണ് മക്കളെ!

10 എപ്പിസോഡുകൾ മാത്രമുള്ള ഒരു ഗംഭീര ഡ്രാമയാണ് ബോയ്ഹുഡ്.