ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Uli Edel |
പരിഭാഷ | മീനാക്ഷി റിധിൻ |
ജോണർ | ത്രില്ലർ, മിസ്റ്ററി |
സംഭവം ത്രില്ലറാണ്. 'ബേസിക് ഇൻസ്റ്റിംഗ്റ്റ് 'മായി ഒരു പാട് സാമ്യമുള്ള കഥാഗതിയെങ്കിലും
ഒരു പടി മുന്നിൽ നിൽക്കും ബ്രാഡ് മിർമാനെഴുതിയ ഇതിൻ്റെ തിരക്കഥ. സമ്പന്നനായ ഒരു മധ്യവയസ്കൻ്റെ
മരണത്തോടെയാണ് ചിത്രം തുടങ്ങുന്നത്.അതൊരു കൊലപാതകമാണെന്നും അയാളുടെ കാമുകി റെബേക്കയാണ് അത് ചെയ്ത
തെന്നും പോലീസിന് നിർണ്ണായകമായ മൊഴി
ലഭിക്കുന്നു. സാഹചര്യ തെളിവുകളുടെയും
ആ മൊഴിയുടെയും അടിസ്ഥാനത്തിൽ റെബേക്ക അറസ്റ്റ് ചെയ്യപ്പെടുന്നു. ഇവിടെയാണ് ഡാനിയൽ ഡിഫോ ചെയ്ത ഫ്രാങ്ക് എന്ന വക്കീലിൻ്റെ രംഗപ്രവേശം.
അയാൾ റെബേക്കയ്ക്കു വേണ്ടി വാദം തുടങ്ങുന്നു ,ഒപ്പം അന്വേഷണവും.
പക്ഷെ കഥ മുന്നോട്ട് പോകുന്തോറും ഫ്രാങ്കിനൊപ്പം പ്രേക്ഷകനുള്ളിലും അവളുടെ കാമം ജ്വലിക്കുന്ന കണ്ണിലെ നിഗൂഢതചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അതിൻ്റെ ഉത്തരമാണ് ഒട്ടും പ്രതീക്ഷിക്കാത്ത ചിത്രത്തിൻ്റെ ക്ലൈമാക്സ്.
അതിപ്രസര നഗ്നതാ സീനുകളും സെക്സ് സീനുകളും ചിത്രത്തിലുടെനീളമുണ്ട്. അതുകൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക.