BLUE STREAK – ബ്ലൂ സ്ട്രീക്ക് (1999)

ടീം GOAT റിലീസ് : 391
BLUE STREAK – ബ്ലൂ സ്ട്രീക്ക് (1999) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Les Mayfield
പരിഭാഷ റിധിൻ ഭരതൻ
ജോണർ കോമഡി, ആക്ഷൻ, ക്രൈം, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

പെരുങ്കള്ളൻ പോലീസായാൽ എങ്ങനെയുണ്ടാവും? അത്തരമൊരു സാഹചര്യത്തെ അസാരം കോമഡിയും ലേശം ക്രൈമും ചേർത്ത് അവതരിപ്പിക്കുകയാണ് 1999 ൽ ഇറങ്ങിയ ബ്ലൂ സ്ട്രീക്ക് എന്ന മൂവിയിൽ.

മൈല്‍സ് എന്നറിയപ്പെടുന്ന ഒരു കള്ളന്‍  തന്റെ കൂട്ടുകാരുമൊത്ത് 17മില്യൺ ഡോളർ വിലമതിക്കുന്ന ഒരു ഡയമണ്ട് അടിച്ചുമാറ്റുന്നു.പക്ഷെ കൂടെയുള്ള ഒരുത്തൻ മൈല്‍സിനെ പറ്റിച്ച് അവന്റെ കുടെയുള്ളവനെയും കൊന്ന് ആ ഡയമണ്ട് തട്ടിയെടുക്കാൻ നോക്കുന്നു.

അപ്പോഴേക്കും പോലീസ് എത്തുകയും, പണിനടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിൽ മൈല്‍സ് ആ ഡയമണ്ട് ഒളിപ്പിച്ച് വെക്കുകയും ചെയ്യുന്നു.

പിന്നീട് 2 വർഷത്തെ ജയിൽ ശിക്ഷ
കഴിഞ്ഞ് പുറത്തു വരുന്ന മൈല്‍സ് കാണുന്നത് ആ കെട്ടിടം ഒരു LAPD പോലീസ് സ്റ്റേഷൻ ആയിരിക്കുന്നതാണ്. അവിടെ നിന്നും മൈല്‍സ് എങ്ങനെ ആ ഡയമണ്ട് എടുക്കും എന്നതിനെ ചുറ്റിപറ്റി കഥ നീങ്ങുന്നു.

Martin Lawrence എന്ന അതുല്യ നടന്റെ   പ്രകടനംകൊണ്ട്
ഒന്നര മണിക്കൂർ ഒരു ബോറടി പോലുമില്ലാതെ കണ്ടു തീർക്കാൻ പറ്റുന്ന ഒരു പടം.