BLINK – ബ്ലിങ്ക് (2022)

ടീം GOAT റിലീസ് : 393
BLINK – ബ്ലിങ്ക് (2022) poster

പോസ്റ്റർ: ശ്രീകേഷ് പി എം

ഭാഷ ഇംഗ്ലീഷ്
സംവിധാനം Spenser Cohen
പരിഭാഷ ശ്രീകേഷ് പി എം
ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ, ഷോർട്
ഡൗൺലോഡ്
ഡൗൺലോഡുകൾ

അന്ന ഹാൽബെർഗ് തിരക്കഥയെഴുതി സ്പെൻസർ കോഹൻ സംവിധാനം ചെയ്ത 2022-ല്‍ റിലീസ് ചെയ്ത അമേരിക്കൻ സൂപ്പര്‍ നാച്ചുറല്‍ ഹൊറർ ഹ്രസ്വചിത്രമാണ് ബ്ലിങ്ക്.

തലയ്ക്കേറ്റ പരുക്കിനെത്തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാകുന്ന മേരിക്ക് ബോധമുണ്ടെങ്കിലും സംസാരിക്കുവാനോ അനങ്ങുവാനോ കഴിയുന്നില്ല.

അവളുടെ ഒരേയൊരു ആശയവിനിമയം കണ്ണുകള്‍ കൊണ്ടാണ് സാധ്യമാകുന്നത്. നഴ്സ് വിവരങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവള്‍ ആശയവിനിമയം ചെയ്യുന്നത് കണ്ണ് ചിമ്മിക്കൊണ്ടാണ്.

എന്തായിരിക്കും മേരിക്ക് സംഭവിച്ചിട്ടുണ്ടായിരിക്കുക? അത് ആ നേഴ്സിനെ പറഞ്ഞു മനസ്സിലാക്കാൻ മേരിക്ക് കഴിയുമോ?