ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Cate Shortland |
പരിഭാഷ | അഖിലേഷ് ആനന്ദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ |
മാർവെൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രമാണ് ' ബ്ലാക്ക് വിഡോ '. അവെൻജേഴ്സ് സിനിമകളിൽ ബ്ലാക്ക് വിഡോ ആക്ഷൻ രംഗങ്ങളിലൂടെ ആരാധകരെ നേടി എങ്കിലും ആ കഥാപാത്രത്തെ ഡിഫെൻസ് ചെയ്യുന്ന ഒരു ചിത്രം ഇറങ്ങിയിട്ടില്ലായിരുന്നു.
ഇനി ചിത്രത്തിലേക്ക് വരാം തന്റെ ബല്യകാലം തൊട്ടാണ് കാണിക്കുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ഒരു പരീക്ഷണ വസ്തുവായ ബ്ലാക്ക് വിഡോക്കും അനുജത്തിക്കും പിരിയാനാണ് വിധിച്ചത്. എന്നാൽ മുന്നോട്ട് പോകുന്തോരും അതിൽ നിന്നെല്ലാം പുറത്ത് കടന്ന് അവെൻജേഴ്സ് എന്ന സ്വപ്നത്തിലേക്ക് കടക്കുന്ന ബ്ലാക്ക് വിഡോ സിവിൽ വാറിന് [ അവൻജേഴ്സ് ചിത്രം ] ശേഷം തന്റെ അനുജത്തിയുടെ അടുത്ത് നിന്ന് കിട്ടുന്ന ഒരു കൊറിയർ ആണ് അവരെ വീണ്ടും ഒരുമിപ്പിക്കുന്നത്.എന്താണ് ആ കൊറിയർ എന്തിനാണ് അത് അയച്ചത് പിന്നീട് നടക്കുന്ന ഇന്റർസ്ട്ടിങ് ആയിട്ടുള്ള ഫാക്ടർ ആണ് ചിത്രം പറയുന്നത്.
ആക്ഷൻ രംഗങ്ങൾ ഒക്കെ വളരെ മികച്ചത് തന്നെ ആണ്. വിഷ്വൽ ക്വാളിറ്റി, ബിജിഎം ഒക്കെ മികച്ചത് തന്നെ.സ്കാർലെറ്റ് ജോൻസ്സൺ, ഫ്ലോറെൻസ് പഗ് എന്നീ രണ്ട് പേരുടെ കോംബോ വളരെ മികച്ചത് ആയിരിന്നു . ബ്ലാക്ക് വിഡോയുടെ ഭൂതകാലം ചിത്രത്തിൽ മെൻഷൻ ചെയ്യുന്നുണ്ട്.
മാർവെൽ ആരാധകർക്ക് നിരാശ നൽകില്ല, ആക്ഷൻ + സ്റ്റോറി രണ്ടും നന്നായി മിക്സ് ചെയ്താണ് ചിത്രം പോകുന്നത്.
END CREDIT സീൻ മിസ്സാക്കരുത്.
കടപ്പാട് : അശ്വിൻ രാമചന്ദ്രൻ.