ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Satyanshu Singh, Vikramaditya Motwane |
പരിഭാഷ | മുനവ്വർ കെ എം ആർ, റിധിൻ ഭരതൻ, അശ്വിൻ കൃഷ്ണ ബി ആർ, ശ്രീകേഷ് പി എം |
ജോണർ | ക്രൈം, പ്രിസൺ ഡ്രാമ, ഡ്രാമ |
2019 ൽ പുറത്തിറങ്ങിയ ബ്ലാക്ക് വാറന്റ് എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി നിർമിച്ച ഏഴ് എപ്പിസോഡുകൾ മാത്രമുള്ള കിടിലൻ ഹിന്ദി സീരീസാണ് ബ്ലാക്ക് വാറൻ്റ്.
ഒരു സാധാരണ മിഡിൽ ക്ലാസുകാരനായ സുനിൽ കുമാർ ഗുപ്ത തീഹാർ ജയിലിൽ ജയിലറായി ജോലി ചെയ്യുന്നതും. അവിടെ നടക്കുന്ന (നടന്ന) സംഭവബഹുലമായ കാര്യങ്ങളുമാണ് സീരീസിൽ പ്രതിപാദിക്കുന്നത്.
സുനിൽ കുമാർ ഗുപ്ത അടങ്ങുന്ന നാലംഗ പോലീസുകാരുടെ അനുഭവങ്ങളും അവരുടെ 1980-കളിലെ അവസ്ഥകളും സീരീസിൽ എടുത്തു കാണിക്കുന്നുണ്ട്.
തീഹാർ ജയിലിൽ 35 വർഷം അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്ത ഗുപ്തയുടെ 1980 മുതൽ 1984 വരെയുള്ള അനുഭവങ്ങൾ സീരീസിൽ ഉൾകൊള്ളുന്നു.
ഈ കഥയിൽ ചാൾസ് ശോഭരാജ്, രംഗ-ബില്ല തുടങ്ങിയവരുടെ കേസുകളും അതിന്റെ ബാക്കി സംഭവങ്ങളും എടുത്തു കാണിക്കുന്നുമുണ്ട്.
എന്താണ് ബ്ലാക്ക് വാറൻറ്?
എന്തിനാണ് ഒരു തടവുകാരന് ബ്ലാക്ക് വാറൻറ് പുറപ്പെടിവിക്കുന്നത്?
ബ്ലാക്ക് വാറൻറ് പുസ്തകം വായിച്ചവർക്ക് അറിയാമെങ്കിലും വായിക്കാത്തവർ ഈ സീരീസ് കണ്ട് നോക്കുന്നത് നന്നായിരിക്കും. മികച്ച റേറ്റിംഗ് നേടി സീരീസ് നെറ്റ്ഫ്ലിക്സിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.