BLACK SNOW (SEASON 1) – ബ്ലാക്ക് സ്‌നോ (സീസൺ 1) (2023)

ടീം GOAT റിലീസ് : 288
BLACK SNOW (SEASON 1) – ബ്ലാക്ക് സ്‌നോ (സീസൺ 1) (2023) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Lucas Taylor, Beatrix Christian, Huna Amweero
പരിഭാഷ റിധിൻ ഭരതൻ
ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി
ഡൗൺലോഡ്
ഡൗൺലോഡുകൾ

Black Snow... ഒറ്റവാക്കിൽ.. ഗംഭീരം ❤️
'വൈക്കിങ്ങ്സ്' ഫെയിം ട്രാവിസ് ഫിമ്മൽ നായകനായ ആസ്‌ട്രേലിയൻ ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി സീരീസാണ് Black Snow. അങ്ങേരുടെ മുഖമാണ് എന്നെയീ സീരീസിലേക്ക് ആകർഷിച്ചത്. കൂടെ ഇഷ്ട Genre കൂടെയായപ്പോൾ കൂടുതലൊന്നും ആലോചിക്കാൻ നിന്നില്ല. എടുത്ത് കണ്ടു. പ്രതീക്ഷിച്ച പോലെ ഒരു മികച്ച അനുഭവമാണ് സീരീസ് നൽകിയത്.

25 വർഷം പഴക്കമുള്ളൊരു കോൾഡ് കേസ് - ഇസബെൽ ബേക്കർ എന്ന പെൺകുട്ടിയുടെ കൊലപാതകം - അന്വേഷിക്കാനെത്തുന്ന, ഡീറ്റെക്റ്റീവ് 'ജെയിംസ് കോർമാർക്' ആയാണ് ഫിമ്മൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.
ആസ്‌ട്രേലിയൻ വീഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമായ 'Stan' ആണ് ആറ് എപ്പിസോഡുകളുള്ള ഈ സീരിസ് നിർമിച്ചിരിക്കുന്നത്. HBO, FX പോലുള്ള കമ്പനികളോട് കിടപിടിക്കുന്ന പ്രൊഡക്ഷൻ ക്വാളിറ്റിയാണ് സീരിസിന്. ഫിമ്മൽ തന്നെയാണ് സീരിസിന്റെ പ്രധാന ആകർഷണം. എന്തൊരു കിടിലൻ പെർഫോമൻസാണ് ഇങ്ങേര്! വൈക്കിങ്ങ്സ് കണ്ട് അങ്ങേരുടെ ആരാധകനായ ആളാണ് നിങ്ങളെങ്കിൽ, ഈ സീരിസ് കാണുന്നതോടെ ആ ആരാധന ഇരട്ടിയാവും. സീരിസിന്റെ ഏറ്റവും ആകർഷകമായ മറ്റൊരു ഘടകം സിനിമാറ്റോഗ്രാഫിയാണ്. കരിമ്പിൻ തോട്ടങ്ങളും, പച്ചപ്പുൽ മൈതാനങ്ങളും, കടലും, തീരവും എല്ലാം ചേർന്ന പ്രകൃതി ഭംഗിയിൽ അനുഗ്രഹീതമായ ഒരു ഗ്രാമപ്രദേശത്താണ് കഥ നടക്കുന്നത്. ആ പ്രദേശത്തിന്റെ മുഴുവൻ ഭംഗിയും സ്‌ക്രീനിൽ ആവാഹിച്ചു വച്ചിട്ടുണ്ട്. മ്യൂസിക് ഡിപ്പാർട്മെന്റും ഗംഭീര വർക്കാണ് ചെയ്ത് വച്ചിരിക്കുന്നത്. ട്രാക്ക്സ് എല്ലാം കിടു. അത് പോലെ ചില മൊമെന്റ്സിൽ ഉപയോഗിച്ചിരിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോർ വൻ ഹെവിയാണ്.

ഒരു മർഡർ മിസ്റ്ററി എന്ന നിലയിലും, ഇമോഷണൽ ഡ്രാമ എന്ന നിലയിലും എനിക്കീ സീരീസ് നന്നായി വർക്കായിട്ടുണ്ട്. നല്ല ആഴമുള്ള കഥയും, കഥാപാത്രങ്ങളും, കണക്റ്റാവുന്ന സന്ദർഭങ്ങളും, മികച്ച പ്രകടനങ്ങളും സീരിസിലുണ്ട്. അത്യാവശ്യം പേസിൽ നരേറ്റ് ചെയ്തിരിക്കുന്ന സീരിസ് അവസാന എപ്പിസോഡ് വരെ സസ്പെൻസ് കീപ് ചെയ്യുന്നുണ്ട്. വൻ ട്വിസ്റ്റുകളൊന്നും ഇല്ലെങ്കിലും ഇടക്കിടെ ചില ടേൺസ് ഒക്കെയായി നല്ല ക്യൂരിയോസ്റ്റിറ്റി ത്രൂഔട്ട്‌ നൽകുന്നുണ്ട്. തുടക്കം മുതൽ ബിൽഡ് ചെയ്തു വന്ന മിസ്റ്ററിക്ക് മികച്ച Closure തന്നെയാണ് നൽകിയിരിക്കുന്നത്. Crime Investigation മിസ്റ്ററികളിൽ താല്പര്യമുള്ളവർ തീർച്ചയായും ഇഷ്ടപ്പെടും.