ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Kevin Macdonald |
പരിഭാഷ | റിധിൻ ഭരതൻ |
ജോണർ | ത്രില്ലർ, അഡ്വഞ്ചർ |
പഴയൊരു അന്തർവാഹിനിക്കപ്പലുമായി കടലിനടിയിൽ അകപ്പെട്ട ഒരു നിധി അന്വോഷിച്ചിറങ്ങിയ കുറച്ച് ആളുകളുടെ കഥ പറയുന്ന ഈ ചിത്രം അഡ്വെഞ്ചർ ത്രില്ലെർ സിനിമാ പ്രേമികൾക്ക് മികച്ച ഒരു സിനിമാ അനുഭവമാണ് സമ്മാനിക്കുന്നത്.
ജീവിതത്തിൽ ആകെ കഷ്ടപ്പാടിലായിരുന്ന മുൻ നേവി ഉദ്യോഗസ്ഥൻ റോബിൻസനെത്തേടി അയാളുടെ ചില സുഹൃത്തുക്കൾ എത്തുന്നു . വർഷങ്ങൾക്ക് മുൻപ് രണ്ടാംലോക മഹായുദ്ധസമയത്ത് കടലിനടിയിൽ അകപ്പെട്ടുപോയ ഒരു സ്വർണ്ണശേഖരത്തെക്കുറിച്ച് അവർക്ക് കൃത്യമായ അറിവുണ്ടായിരുന്നു . അത് സ്വന്തമാക്കിയാൽ തങ്ങളുടെ കഷ്ടപ്പാടുകൾ എല്ലാം തീരും എന്നറിയാവുന്ന അവർ പഴയൊരു അന്തർവാഹിനിക്കപ്പലും സംഘടിപ്പിച്ച് കടലിന്റെ ആഴങ്ങളിലേക്ക് പുറപ്പെടുന്നു.
കാശിനായി ജീവൻപോലും കളയാൻ തയ്യാറുള്ള കുറച്ചുപേരേയും ഇവർ സഹായത്തിനായി കൂടെ കൂട്ടുന്നു.
തുടർന്നുള്ള കാഴ്ചകൾ നിങ്ങൾ ചിത്രം കണ്ടുതന്നെ അറിയുക.
കാലപ്പഴക്കം മൂലം അന്തർവാഹിനി കപ്പലിന് ഉണ്ടാവുന്ന കേടുപാടുകളും , സമുദ്രത്തിനടിയിലെ അപകടങ്ങളും , കാശിനായി എന്തും ചെയ്യാൻ തയ്യാറുള്ള കൂടെയുള്ളവരുടെ ചതിക്കുഴികളും താണ്ടി ആര് നിധി സ്വന്തമാക്കും എന്ന് കണ്ടറിയേണ്ട കാഴ്ച തന്നെയാണ്.
അപ്രതീക്ഷിതമായ ഒരു ക്ലൈമാക്‌സാണ് പ്രേക്ഷകരെ ഈ ചിത്രത്തിൽ കാത്തിരിക്കുന്നത്.