BIRTHDAY – ബർത്ത്ഡേ (2019)

ടീം GOAT റിലീസ് : 87
BIRTHDAY – ബർത്ത്ഡേ (2019) poster
ഭാഷ കൊറിയൻ
സംവിധാനം Jong-un Lee
പരിഭാഷ അജ്മൽ എ കെ
ജോണർ ഫാമിലി, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

കൊറിയയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്
തന്റെ എട്ട് വർഷത്തെ ജോലി സംബന്ധമായ വിദേശവാസവും 3 വർഷത്തെ തടവുശിക്ഷയും കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി എത്തുന്ന നായകനിൽ നിന്നാണ് സിനിമ തുടങ്ങുന്നത്.അപകടത്തിൽ പ്പെട്ടു മരിച്ചു പോയ മകന്റെ വേർപാടിന് ശേഷം ഉണ്ടാവുന്ന മാതാപിതാക്കളുടെ അവസ്ഥയും സങ്കടങ്ങളുമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. അമ്മയുടെ മാനസിക സംഘർഷങ്ങളിലൂടെയാണ് ചിത്രം കൂടുതലായും മുന്നോട്ട് പോകുന്നത്. കുടുംബജീവിതവും പോയകാലത്തിലെ വിഷമങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.

അഭിനേതാക്കളുടെ മികച്ച പ്രകടനം എടുത്തുപറയേണ്ടത് തന്നെയാണ്.
പതിഞ്ഞ താളത്തിൽ പോകുന്ന ഒരു നല്ല ഇമോഷണൽ ഫാമിലി പടം.