ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Anees Bazmee |
പരിഭാഷ | അനന്തു ജെ എസ് |
ജോണർ | ഹൊറർ, കോമഡി |
നാല് വർഷത്തെ MBBS പുർത്തീകരിച്ചതിന് ശേഷം വിവാഹിതയാകാൻ നാട്ടിലേക്ക് മടങ്ങുകയാണ് റീറ്റ്. വഴിയിൽ വെച്ച് അവൾ റൂഹാൻ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയിൽ റീറ്റ് സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു. അവൾ മരിച്ചെന്ന് കുടുംബക്കാരിൽ വാർത്ത പരന്നു. പക്ഷേ, റീറ്റ് അത് തിരുത്താൻ തുനിഞ്ഞില്ല. അവൾ മരിച്ചെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. അതിന് അവൾക്ക് ഒരു കാരണവുമുണ്ടായിരുന്നു. അത് പൂർത്തിയാക്കാൻ സഹായത്തിനു വേണ്ടി അവൾ റൂഹാനെയും കൂടെ കൂട്ടി.
അങ്ങനെ, റീറ്റ് ജീവിച്ചിരിപ്പുണ്ടെന്ന കാര്യം ആരും അറിയിക്കാതിരിക്കാൻ വേണ്ടി ഇരുവരും കുറേക്കാലമായി പൂട്ടിക്കിടക്കുന്ന റീറ്റിന്റെ കുടുംബ മാളികയിൽ ഒളിച്ചിരിക്കാൻ തീരുമാനിച്ചു. പക്ഷേ, അവിടെ അവരെ കാത്തിരുന്നത് വർഷങ്ങളോളം പ്രതികാരം ചെയ്യാൻ വേണ്ടി കാത്തിരുന്ന ഒരു ദുർമന്ത്രവാദിയായ യക്ഷിയായിരുന്നു. മാളികയിൽ ആരാ കയറിയതെന്ന് അറിയാൻ റീറ്റിന്റെ കുടുംബക്കാരും മാളികയിലേക്ക് വരുന്നു. ശേഷം നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയിൽ ഉടനീളം പ്രതിപാധിക്കുന്നത്.
പേടിപ്പിക്കുന്നതിലേറെ ചിരിപ്പിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. അനീസ് ബസ്മിയുടെ സംവിധാനത്തിലിറങ്ങിയ ഈ ചിത്രം നിങ്ങൾക്ക് നല്ലൊരു അനുഭവം തന്നെയായിരിക്കും തരുക.