ഭാഷ | സ്പാനിഷ് |
---|---|
സംവിധാനം | Lluís Quílez |
പരിഭാഷ | അശ്വിൻ അജയ് |
ജോണർ | ആക്ഷൻ, ത്രില്ലർ |
കൊടും മഞ്ഞാൽ മൂടിയ ഒരു രാത്രി, 8 തടവുകാർ അവരെ അവിടെ നിന്നും മറ്റൊരു ജയിലേക്ക് ട്രാൻസ്ഫറായി ഒരു ട്രക്കിൽ കൊണ്ട് പോകുന്ന 2 പോലീസുകാർ !!!
എന്നാൽ ആ കൊടുമഞ്ഞാൽ മൂടിയ റോഡിൽ ഒരാൾ അവരെ വേട്ടയാടാൻ അവര്ക്കുള്ള കെണിയും ഒരുക്കി കാത്തിരുന്നാലോ??? എന്തിനായിരിക്കും അയാൾ അവരെ കാത്തിരിക്കുന്നത്? എന്താണയാളുടെ ഉദ്ദേശം?? കണ്ട് തന്നെ അറിയുക..
ഒന്നര മണിക്കൂർ വലിയ ബോറടിയൊന്നുമില്ലാതെ അത്യാവശ്യം ത്രില്ലടിച്ചു തന്നെ കണ്ട് തീർക്കാൻ കഴിയുന്ന ഒരു നല്ല സ്പാനിഷ് ചിത്രം. വളരെ മികച്ചതാണോ എന്ന് ചോദിച്ചാൽ അല്ലെന്നും എന്നാൽ കാണാൻ കൊള്ളിലെ എന്ന് ചോദിച്ചാൽ കൊള്ളാമെന്നും പറയാൻ കഴിയുന്ന ഒരു ചിത്രം. എന്തായാലും കണ്ട് നോക്കുക നിങ്ങൾക്ക് നഷ്ടം വരുത്തില്ല ഈ ത്രില്ലെർ.