BECAUSE I LOVE YOU – ബിക്കോസ് ഐ ലവ് യു (2017)

ടീം GOAT റിലീസ് : 67
BECAUSE I LOVE YOU – ബിക്കോസ് ഐ ലവ് യു (2017) poster

പോസ്റ്റർ: DEEKEY

ഭാഷ കൊറിയൻ
സംവിധാനം Joo Ji-Hong, Ji-Hong Joo
പരിഭാഷ ആൽബിൻ, രാജീവ് പി എം
ജോണർ കോമഡി, ഫാന്റസി
ഡൗൺലോഡ്
ഡൗൺലോഡുകൾ

റൊമാന്റിക് ഫാന്റസി വിഭാഗത്തിൽ പെടുന്ന നമ്മുടെ റൊമാന്റിക് ഹീറോ ചാ ട്ടീ ഹ്യൂൺ 'ന്റെ മനോഹരമായ ഒരു ഒരു സിനിമ. അദ്ദേഹത്തിന്റെ പടത്തിൽ ക്വാളിറ്റി എന്തെന്നാൽ നമ്മളെ നന്നായി എന്റർടൈൻ ചെയ്യിക്കുകയും ഒരു തരി പോലും മടുപ്പ് പോലും തോന്നാത്ത വിധം അവസാനം വരെയും പിടിച്ചു ഇരുത്തുകയും ചെയ്യും എന്നതാണ്.
അതുപോലെ തന്നെയാണ് 'ബിക്കോസ് ഐ ലൗ യൂ' എന്ന ഈ ചിത്രവും.

തന്റെ കാമുകിയെ പ്രൊപോസൽ ചെയ്യാൻ പോകുന്നതിനു ഇടയ്ക്ക് കാർ അപകടം സംഭവിക്കുന്നു പിന്നീട് നായകൻ പല വയസ്സ് ഉള്ള ആളുകൾ ആയി രൂപ മാറ്റം സംഭവിക്കുന്നു... ബാക്കി കണ്ടറിയേണ്ടത് ആണ്. അങ്ങനെ രൂപമാറ്റം സംഭവിക്കുന്നത് എന്തിനു വേണ്ടി?? ആരൊക്കെ ആയി മാറുന്നു തുടങ്ങിയത് എല്ലാം കണ്ട് മനസ്സിലാക്കേണ്ടത് ആണ്. ചാ ട്ടീ ഹ്യൂൺ ന്റെ കോമഡി ടൈമിഗിനെ, കുറിച്ച് പ്രത്യേകിച്ച് എടുത്ത് പറയണ്ടല്ലോ, കോമഡി കാര്യങ്ങളൊക്കെ നന്നായിരുന്നു.

ചാ ട്ടീ ഹ്യൂൺ ' ന്റെ സിനിമകളിലെ നായികമാരൊക്കെ വളരെ ക്യൂട്ട് ആയിരിക്കും ഇതിലും അങ്ങനെ തന്നെ ക്യൂട്ട് 3 നായികമാരെ ഇതിലും കാണാൻ സാധിക്കും. മൊത്തത്തിൽ കണ്ടിരിക്കാവുന്ന നല്ലൊരു ഫീൽ ഗുഡ് പടം ആണ്. ചാ ട്ടീ ഹ്യൂൺ'ന്റെ സിനിമകൾ ഇഷ്ട്ടപെടുന്നവർ എന്തായാലും കാണുക.