BARREDA: HUSBAND, FATHER, MURDERER – ബറേഡ: ഹസ്ബൻഡ്, ഫാദർ, മർഡറർ (2026)
ടീം GOAT റിലീസ് : 520

പോസ്റ്റർ: സിനിമ പ്രൊഫസർ
| ഭാഷ | സ്പാനിഷ് |
|---|---|
| സംവിധാനം | Daniela Goggi |
| പരിഭാഷ | ഹാരിസ് പി വി ഇടച്ചലം |
| Genre | Crime, Thriller |
അർജന്റീനയിലെ പ്രമാദമായ ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ ചിത്രം, സ്വന്തം ഭാര്യയെയും ഭാര്യാമാതാവിനെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ റിക്കാർഡോ ബാരെഡ എന്ന ദന്തഡോക്ടറുടെ കഥയാണ് പറയുന്നത്. കുറ്റം ചെയ്ത ശേഷം സ്വയം ഒരു ഇരയായി ചിത്രീകരിച്ച് സമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റാനാണ് അയാൾ ശ്രമിക്കുന്നത്.
കൊലപാതകത്തിന് ശേഷം അക്കാലത്തെ സമൂഹവും മാധ്യമങ്ങളും ഈ സംഭവത്തോട് എങ്ങനെ പ്രതികരിച്ചു എന്നതാണ് സിനിമ പ്രധാനമായും ചർച്ച ചെയ്യുന്നത്. കൊലയാളിയെ അനുകൂലിക്കുകയും വാഴ്ത്തുകയും ചെയ്ത സമൂഹത്തിന്റെ വിചിത്രമായ രീതികളെയും, കൊല്ലപ്പെട്ട നാല് സ്ത്രീകളെ പൂർണ്ണമായും അവഗണിച്ച തൊണ്ണൂറുകളിലെ ഇരുണ്ട സാമൂഹിക പശ്ചാത്തലത്തെയും ചിത്രം വളരെ വ്യക്തമായി വരച്ചുകാട്ടുന്നു.
