ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Kim Ki-duk |
പരിഭാഷ | രോഹിത് പി പി |
ജോണർ | റൊമാൻസ്, ഡ്രാമ |
ലോക സിനിമയിൽ തന്റേതായ ശൈലി കൊണ്ട് ജന ഹൃദയങ്ങൾ കവർന്ന കൊറിയൻ ഡയറക്ടറാണ് മരിച്ചുപോയ കിം കി ഡുക്ക്. മനുഷ്യ ചിന്തകളെ തൊട്ട് ഉണർത്തുന്നതാണ് അദ്ദേഹത്തിന്റെ സിനിമകളിൽ പലതും. അതിലൊന്നാണ് 2001 ൽ റിലീസായ ബാഡ് ഗൈ എന്ന ഈ ചിത്രം.
ഒരു യുവതിയെ വേശ്യാവൃത്തിയിലേക്ക് കുടുക്കുകയും പിന്നീട് അവളെ അതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ഒരു യുവാവിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.ഗുണ്ടാസംഘങ്ങൾ, വേശ്യാവൃത്തി, ലൈംഗിക അടിമത്തം എന്നിവയെല്ലാം ഇതിലൂടെ വളരെ വ്യക്തമായി തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ചിത്രം വൻ വിവാദം സൃഷ്ടിച്ചിരുന്നു. മാത്രമല്ല ചെറിയ ബോക്സ് ഓഫീസ് ഹിറ്റ് കൂടെ ആയിരുന്നു.
നായകനായി അഭിനയിച്ച ചോ ജേ ഹ്യൂൺ ' ന്റെ മികച്ച പ്രകടനവും നായികയായ സിയോ വോൺ' ന്റെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെയാണ്.
"ഞാൻ ജീവിച്ച ജീവിതത്തെ സിനിമയിൽ പകർത്തുമ്പോൾ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്യാൻ സമൂഹത്തിൽ ഉന്നത ശ്രേണിയിൽ സുഖലോലുപരായി താമസിക്കുന്നവർക്ക് ധാർമ്മികമായ അവകാശം ഇല്ല" - കിം കി ഡുക്ക്.