ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Damien Chazelle |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | കോമഡി, ഡ്രാമ |
1920's ശേഷം ഹോളിവുഡ്നെ സംബന്ധിച്ചോളം വലിയ മറ്റാത്തിന്റെ കുതിച്ചു ചാട്ടം നടന്ന വർഷങ്ങളായിരുന്നു, സൈലന്റ് സിനിമകളിൽ നിന്നും ശബ്ദസിനിമകളിലേക്കുള്ള ആ മാറ്റത്തിനിടയിൽ പെടുന്ന മൂന്ന് വ്യക്തികളായ ജാക്ക് കോൺറാഡ് , നെല്ലി ലാറോയ് , മാന്നി ടോറസ് എന്നിവരിലൂടെ സിനിമയിൽ ക്യാമറക്ക് മുന്നിലെയും പിന്നിലെയും വ്യതിസ്തമായ രണ്ടു ലോകമാണ് ചിത്രം പറയുന്നത്.
ബ്രാഡ് പിറ്റ് ,മാർഗറ്റ് റോബി, ഡീഗോ കാൽവ എന്നിവർ പ്രധാന വേഷത്തിൽ വരുന്ന ചിത്രത്തിൽ മാർഗറ്റ് റോബി കിടിലനാണ്. കാരൃർ ബെസ്റ്റ് പെർഫോമൻസ്, ബ്രാഡ് പിറ്റ് തന്റെ ക്ലാസ്സ് നിലനിറുത്തിയപ്പോൾ മെക്സിക്കൻ ആക്ടർ ഡീഗോ കാൽവ ആണ് മറ്റൊരു ഗംഭീരപെർഫോമൻസ് ഉടനീളം കാഴ്ചവച്ചത്.പിന്നെ ടോബി മഗൈർ കുറച്ചു നേരം വരുന്നുണ്ട്, അങ്ങേര് സ്‌ക്രീനിൽ ഉള്ള ഏതാനും നേരം വേറെ ഒരു മൂഡ് ആണ്.
പടത്തിന്റെ ടെക്നിക്കൽ ഘടകത്തേക്ക് കടന്നാൽ ആർട്ട് വർക്ക് ഒരു രക്ഷയുമ്മില്ലാ,ആദ്യത്തെ 15 മിനിറ്റിൽ തന്നെ നിങ്ങൾക്ക് അത് മനസ്സിലാകും, മറ്റൊരു സംഗതി കളർ ഗ്രേഡിങ് ആണ്. അതൊരു അത്ഭുതമായി ആസ്വദിച്ചു കാണാനുള്ള സംഗതി അണിയറക്കാർ ഒരുക്കിയിട്ടുണ്ട്. പിന്നെ മേക്കപ്പ്, ബിജിഎം അങ്ങനെ ഓരോന്നും ഓരോ ലെവൽ ആണ്.
ഏതാണ്ട് പടത്തിന്റെ പേര് എഴുതി കാണിക്കുന്ന വരെ കുറേ സംഗതി സെറ്റ് ചെയ്യുന്നുണ്ട്, ഏറെക്കുറെ വേറൊരു വേൾഡ് ഉണ്ടാക്കി തീർക്കുന്നു നമ്മുടെ സംവിധായകൻ, നിങ്ങൾ ആ ലോകത്തിൽ സെറ്റ് ആണോ? എന്ന് ആ ടൈറ്റിൽ കാണിക്കുന്നത് വരെ കണ്ടാൽ മതിയാകും അവിടം വരെ ഇഷ്ടമായാൽ പിന്നെ ധൈര്യമായി കണ്ടോള്ളൂ, ഇനി ഈ പടം ഇഷ്ടമാകുന്ന മറ്റൊരു ഫാക്ടർ മാർഗറ്റ് റോബിയാണ്, പുള്ളിക്കാരിയെ നിങ്ങൾക്ക് ഇഷ്ടം ആണേൽ ഇത് നിങ്ങൾക്ക് ഉള്ള പടം ആണ്, വേറൊന്നും നോക്കാനില്ല.
മൊത്തത്തിൽ ഇത് കാണുന്നതിന് അപ്പുറം അനുഭവിക്കേണ്ട ഒരു എപിക് ഐറ്റം ആണ്.