പോസ്റ്റർ: സാരംഗ് ആർ എൻ
ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Kushan Nandy |
പരിഭാഷ | ശ്രീകേഷ് പി എം, ഷാഫി വെൽഫെയർ |
ജോണർ | ആക്ഷൻ, ത്രില്ലർ |
ദുബെയും ജിജിയും ആധിപത്യം പുലർത്തുന്ന ഉത്തർപ്രദേശിന്റെ ഹൃദയഭൂമിയിലാണ് കഥ നടക്കുന്നത് . തങ്ങളുടെ എതിരാളികളെ ഒഴിവാക്കാൻ ഇരുവരും ചേർന്ന് വാടകയ്‌ക്കെടുത്ത ഹിറ്റ്മാൻ ആണ് ബാബു ബിഹാരി. യാതൊരു ബഹളവുമില്ലാതെ, തികച്ചും പ്രൊഫഷണലായി ജോലി ചെയ്യുന്നതില്‍ മിടുക്കനാണ് ബാബു ബിഹാരി. ജോലിക്കിടെ ചെരുപ്പുകുത്തിയായ ഫുല്‍വയെ പരിചയപ്പെടുന്നു. തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നു. അതിനിടയ്ക്ക് ബാബുവിന് ഒരു എതിരാളി കടന്നുവരുന്നു. ആരാധകന്‍ എന്ന് പറഞ്ഞു വരുന്ന ബാങ്കെയുടെ കടന്നുവരവ് ചിത്രത്തെ വേറൊരു തലത്തില്‍ എത്തിക്കുകയാണ്.
ചുംബനരംഗങ്ങളും മറ്റും ഉള്ളതിനാല്‍ കുടുംബസമേതം കാണാതിരിക്കാൻ ശ്രമിക്കുക.