ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Sabbir Khan |
പരിഭാഷ | ഷാഫി ചെമ്മാട്, ഇമ്മാനുവൽ ബൈജു |
ജോണർ | ആക്ഷൻ, റൊമാൻസ് |
സിനിമാ നടിയായ സിയയെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് വില്ലനായ രാഘവ് തട്ടിക്കൊണ്ട് പോകുന്നു. അവളെ രക്ഷിക്കാൻ സിനിമ നിർമ്മാതാവും, സിയയുടെ അച്ഛനും പല വഴികളും നോക്കുന്നു എന്നാല്‍ രാഘവന്റെ സ്വാധീനം മൂലം അതൊന്നും സാധിക്കുന്നില്ല. അങ്ങനെയാണ് സിയയുടെ അച്ഛൻ മുഖേന നിർമ്മാതാവ് റോണിയോട് സിയയെ രക്ഷിക്കണം എന്ന് ആവിശ്യപ്പെടുന്നത്.
എന്തിനാണ് സിയയെ രാഘവ് തട്ടിക്കൊണ്ടു പോയത്? റോണിയും സിയയും തമ്മില്‍ എന്തെങ്കിലും മുന്‍കാല ബന്ധം ഉണ്ടായിരുന്നോ? എന്തിനാണ് റോണിയോട് തന്നെ അവളെ രക്ഷിക്കാൻ ആവശ്യപ്പെട്ടത്? എന്നീ ചോദ്യങ്ങൾ മുൻനിർത്തി കഥ തുടരുകയാണ്.
കേരളത്തിലെ ദൃശ്യഭംഗി വളരെ മനോഹരമായി ഒപ്പിയെടുത്ത ഒരു ചിത്രം കൂടിയാണ് ഇത്. മികച്ച ഒരു ആക്ഷന്‍ ത്രില്ലെര്‍ പാക്കേജ് ആയിട്ടാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
ആക്ഷൻ സിനിമ പ്രേമികൾക്ക് തീർച്ചയായും കാണാം.