ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Jesse V. Johnson |
പരിഭാഷ | അർഷദ് പി കെ |
ജോണർ | ആക്ഷൻ, ക്രൈം |
ഇടി ഇടിയോടിടി,
ഒരു ഒന്നൊന്നര ആക്ഷൻ ചിത്രം.
ചെറിയൊരു ഉപകാരത്തിന് വേണ്ടി ഉപകാരം ചെയ്യാൻ പോയ കെയിൻ ഒരു കില്ലർ ആയി മാറിയതിന്റെ കഥയാണിത്.
ചതിയിലകപ്പെട്ടു പോലീസ് പിടിയിലായ കെയിനിനെ എടുത്തിട്ട് പൂശിയിട്ട് രണ്ടുമൂന്നു കേസ് കൂടി അവന്റെ മേൽ ചാർത്തിയിട്ട് അവരവനെ ജയിലിലേക്ക് അയക്കുന്നു.ചെന്ന് പെട്ടതോ ആ രാജ്യത്തെ കുപ്രസിദ്ധമായ ഒരു ജയിലിലും. ക്രൂരന്മാരായ ജയിൽപുളളികൾ നോക്കി ഇരിക്കുകയായിരുന്നു പുതിയതായി എത്തുന്നവരെ എടുത്തിട്ട് പെരുമാറാനായി. അവിടെ ഇടിക്കിടയിൽ ചത്താൽ പോലും പോലീസ് നോക്കി നിൽക്കത്തെ ഉണ്ടായിരുന്നുള്ളു.അത്യാവശ്യം അടിതടകൾ എല്ലാം അറിയാമായിരുന്നെങ്കിലും എന്നും കെയിനിനെ കൊല്ലാൻ വേണ്ടി ആരേലുമൊക്കെ വരുമായിരുന്നു. എന്നും മരണത്തിന്റെ വക്കിൽ വരെ എത്തുന്ന പോരാട്ടങ്ങൾ ആയിരുന്നു അവനു ജയിലിൽ നേരിടേണ്ടി വന്നത്...
അങ്ങനെ ഇരിക്കെ ഇടിക്കാൻ വന്ന ഒരുവൻ പറഞ്ഞാണ് അവനു ആ സത്യം മനസിലാവുന്നത്. തന്നെ ചതിച്ചു ജയിലിൽ ആക്കിയവർ ഈ ജയിൽപ്പുള്ളികൾക്ക് കാശ് കൊടുത്തിട്ടുണ്ട് തന്നെ തീർക്കാൻ വേണ്ടിയിട്ട്.പിന്നെ അവന്റെ മനസ്സിൽ ഒരൊറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ, പ്രതികാരം.കിട്ടിയ ഒരവസരം വിനിയോഗിച്ച അവൻ ജയില് ചാടി പുറത്തുവരുന്നു.തന്റെ ജീവിതം ഇല്ലാതാക്കിയവരെയെല്ലാം ഒന്ന് കാണാൻ.ആ കൂടിക്കാഴ്ച നിങ്ങൾ കണ്ടറിയുക....
വാ പൊളിപ്പിച്ചു തറയിൽ വെപ്പിച്ച ശേഷം തലക്കിട്ടു ചവിട്ടി പല്ലുകൾ ഒടിക്കുന്നതും വെടി വെച്ച് തല ചിതറിക്കുന്നതും ഒക്കെ പച്ചയായി കാണിക്കുന്നുണ്ട്, അതുകൊണ്ട് ഇതുപോലെത്തെ ആക്ഷൻ ഒക്കെ ഇഷ്ടപ്പെടുന്നവർ മാത്രം ഈ വഴി സഞ്ചരിക്കുക.....