പോസ്റ്റർ: DEEKEY
ഭാഷ | കൻ്റോണീസ് |
---|---|
സംവിധാനം | Jackie Chan |
പരിഭാഷ | അലൻ J2 പാലാ |
ജോണർ | ആക്ഷൻ, കോമഡി |
1986-ൽ ജാക്കിചാൻ തൻറെ സംവിധാനത്തിൽ പുറത്തിറക്കിയ ആർമർ ഓഫ് ഗോഡ് എന്ന സിനിമയുടെ തുടർച്ചയെന്നോണം 1991-ൽ സിനിമയായിരുന്നു ആർമർ ഓഫ് ഗോഡ് II: ഓപ്പറേഷൻ കോൺഡോർ.ആർമർ ഓഫ് ഗോഡ് എന്നതിന്റെ ഒന്നാം ഭാഗത്തിന്റെ സീക്വൽ ആയിട്ടാണ് ഈ പടം റീലീസ് ചെയ്തിരിക്കുന്നത്..എന്നാൽ ഇത് കാണേണമെങ്കിൽ ഒന്നാം ഭാഗം കാണണമെന്ന് നിർബന്ധവുമില്ല.. സാദാരണ ജാക്കി ചാൻ ഫിലിമിൽ കണ്ടുവരുന്ന എല്ലാം ഇതിൽ ഉണ്ട്.. ഇവിടെ കൂടുതലും ഒരു അഡ്വൻഞ്ചർ എന്ന രീതിയിലാണ് പോകുന്നത്..ഒരു ഇന്ത്യാന ജോൺ പോലെ..
രണ്ടാം ലോകമഹായുദ്ധ സമയത്തു നാസികൾ സഹാറ മരുഭൂമിയിൽ എവിടെയോ ഒളിപ്പിച്ചു വെച്ച 240Ton ഗോൾഡ് കണ്ടുപിടിക്കാൻ യു.എൻ (U.N) നിയോഗിച്ച സീക്രട്ട് ഏജൻ്റയാണ് ജാക്കി എത്തുന്നത്. ഈ ദൗത്യത്തിൽ ഐഡ, ഏൽസ, മൊമോകോ എന്നീ സഹായികളും അദ്ദേഹത്തോടൊപ്പം എത്തുന്നു.പക്ഷെ അതെ ഗോൾഡ് കൈക്കലാക്കാൻ ഒരു കൂട്ടം ടെററിസ്റ്റ് കൂടെ വരുന്നതോടെ എല്ലാം തകിടം മറിയുന്നു .ആര് ആദ്യം ആ ഗോൾഡ് കണ്ടു പിടിക്കും എന്നതിലൂടെ കഥ മുന്നോട്ടു പോകുന്നു..
ഈ അപകടകരമായ ദൗത്യത്തിൽ അവർക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും, അപകടകരമായ നിമിഷങ്ങളും ജാക്കിചാൻ തൻറെ സ്വതസിദ്ധമായ നർമ്മത്തിൽ ചാലിച്ച് ഇവിടെ അവതരിപ്പിക്കുന്നു.
ജാക്കി ചാന്റെ ജീവിതത്തിൽ അദേഹത്തിന്റെ ജീവന് തന്നെ അപകടം പിടിക്കുന്ന തരത്തിലുള്ള ആക്ഷൻ ഒരുപാട് ഉണ്ടായിട്ടുണ്ട്.. അതിൽ ഒന്ന് ഈ ചിത്രത്തിൽ നിന്നാണ്..തൻ്റെ കരിയറിലെ ചിലവേറിയതും, ഏറ്റവും മികച്ച മാർഷൽ ആർട്സ് രംഗങ്ങളാൽ സമ്പന്നവുമായ ഈ സിനിമ, ജാക്കിചാൻ സിനിമ പ്രേമികൾക്ക് ഒരു ദൃശ്യ-വിരുന്ന് തന്നെയാണ്.