ARISHADVARGA – അരിഷദ്വർഗ (2019)

ടീം GOAT റിലീസ് : 26
ARISHADVARGA – അരിഷദ്വർഗ (2019) poster

പോസ്റ്റർ: S V

ഭാഷ കന്നഡ
സംവിധാനം Arvind Kamath
പരിഭാഷ അൽ നോളൻ
ജോണർ ക്രൈം, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഒരു സ്ത്രീയുടെ ക്ഷണം സ്വീകരിച്ച് ബംഗ്ലാവിലേക്കെത്തുന്ന അനീഷ് എന്ന യുവാവിന് ആ വീടിനുള്ളിൽ നിന്നും കിട്ടുന്നത് കൊലചെയ്യപ്പെട്ട ഒരു ബോഡി ആണ്...അയാളെ അവിടേക്ക് ക്ഷണിച്ചയാൾ കാത്തു വെച്ച സർപ്രൈസ് ഗിഫ്റ്റാണ് ഇതെന്ന് അനീഷ് അറിയുന്നു ....അതേ സമയം മറ്റൊരാവശ്യത്തിനായി ആ ബംഗ്ലാവിലെത്തിച്ചേരുന്ന മറ്റൊരു സ്ത്രീയും അനീഷിനൊപ്പം ഈ കൊലപാതകത്തിൽ പ്രതിയാവുന്നു ...തുടർന്നുള്ള പോലിസ് അന്വേഷണമാണ് ചിത്രം പറയുന്നത് ...!!!!

വളരെ ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രമെങ്കിലും മികച്ച തിരക്കഥയും അവതരണവും പ്രകടനങ്ങളും ചിത്രത്തെ നല്ലൊരു അനുഭവമാക്കുന്നു...നിയോ നോയർ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രം കാഴ്ചക്കാരനെ പിടിച്ചിരുത്തന്നതോടൊപ്പം സസ്പെൻസ് എലെമെൻറ് കൈവിടാതെ ക്ലൈമാക്സ് വരെ പോകുന്നു...രണ്ടാം ഭാഗത്തിന്റെ സൂചന നൽകി അവസാനിക്കുന്ന ചിത്രം കയ്യടി അർഹിക്കുന്നുണ്ട്..!!!!

കാമം, കോപം, സ്നേഹം, അത്യാഗ്രഹം, ശക്തി, അസൂയ തുടങ്ങിയവയെ കൃത്യമായി കോർത്തിണക്കി അവതരിപ്പിച്ച കഥയും തിരക്കഥയും മികച്ച അവതരണത്തിന്റെ പിൻബലത്തോടെ സ്‌ക്രീനിലെത്തിക്കാൻ സംവിധായകന് കഴിയുന്നു..അഭിനേതാക്കളുടെ മികച്ച പ്രകടനം കൂടെ ചേരുമ്പോൾ സിനിമ നല്ല അനുഭവമായി മാറുന്നു ..!!!!

ബാക്ഗ്രൗണ്ട് മ്യൂസിക്കും പാട്ടുകളും വലിയ ഘടകമായി വരുന്നുണ്ട് ചിത്രത്തിൽ ...പല രംഗങ്ങളും കടന്നു പോവുന്നത് പാട്ടിന്റെ അകമ്പടിയോടെയാണ് ....ഈ രീതിയിലുള്ള കഥപറച്ചിൽ വ്യത്യസ്തത പുലർത്തുന്നുണ്ട് ...ചിത്രത്തിന്റെ ക്ലൈമാക്സ് എടുത്ത് പറയേണ്ട ഒന്നാണ്...സ്ഥിരം കണ്ടു ശീലിച്ചതിൽ നിന്നും വേറിട്ട നിൽക്കുന്നുണ്ട് ക്ലൈമാക്സ് ...!!!!

പ്രധാനവേഷത്തിലെത്തിയവരുടെ മികച്ച പ്രകടനം സിനിമയുടെ മികവ് കൂട്ടുന്നു..

അരവിന്ദ് കമ്മത്ത് തിരക്കഥയെഴുതി സംവിധനം ചെയ്ത ഈ കന്നഡ ചിത്രം ...2019 ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ മികച്ച അഭിപ്രായം നേടിയിരുന്നു.

ത്രില്ലർ സിനിമകൾ ഇഷ്ട്ടപെടുന്നവർ നഷ്ടമാകാതെ കാണേണ്ട ചിത്രം തന്നെയാണ്.

കടപ്പാട് :ജേക്കബ് ഈരാളി.