ANUJA SHORT FILM – അനുജ ഷോർട് ഫിലിം (2024)

ടീം GOAT റിലീസ് : 384
ANUJA SHORT FILM – അനുജ ഷോർട് ഫിലിം (2024) poster

പോസ്റ്റർ: നൗഫൽ കെ എ

ഭാഷ ഹിന്ദി
സംവിധാനം Adam J. Graves
പരിഭാഷ ശ്രീകേഷ് പി എം
ജോണർ ഡ്രാമ, ഷോർട്
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഓസ്‌കര്‍ 2025 ചുരുക്കപട്ടികയില്‍ ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തിലാണ് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട ഗുനീത് മോങ്ക നിര്‍മ്മിച്ച അനുജ.

വസ്ത്ര വ്യാപാര മേഖലയിലെ ബാലവേലയെ കുറിച്ച് പറയുന്ന അനൂജ ഇതുവരെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ഡല്‍ഹിയിലെ വസ്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഒമ്പത് വയസ്സുകാരി അനുജ, 17 വയസ്സുകാരി പലക് എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്.

ഫാക്ടറി സന്ദര്‍ശിച്ച ഒരു സാമൂഹിക പ്രവര്‍ത്തകന്‍ അവിടെ ജോലിചെയ്യുന്ന അനുജയെയും അവളുടെ ചേച്ചിയേയും കാണുകയും . പ്രശസ്തമായ ഒരു ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കാനുള്ള പരീക്ഷ എഴുതാന്‍ അനുജയ്ക്ക് അവസരമൊരുക്കുന്നതും ഇതിനായി സഹോദരികള്‍ നടത്തുന്ന പോരാട്ടവുമാണ് ചിത്രം.

ഗുനീത് മോങ്കയുടെ നിര്‍മ്മാണത്തില്‍ ഓസ്‌കര്‍ നോമിനേഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമാണിത്. ദ എലിഫന്റ് വിസ്പറേര്‍സ്, പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്നിവയായിരുന്നു നേരത്തെ ഓസ്‌കര്‍ പുരസ്‌കാരം നേടിയത്.