പോസ്റ്റർ: എ ആർ റിഹാൻ
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | David Amito, Michael Laicini |
പരിഭാഷ | ഹരിശങ്കർ പുലിമുഖത്ത് മഠം |
ജോണർ | ഹൊറർ, ഡോക്യൂമെന്ററി |
"ഈ ചിത്രം കണ്ടെവരെല്ലാം മരണപ്പെടുന്നു", എന്ന് തന്നെ ഒരു ചിത്രത്തിന് നെഗറ്റീവ് റിവ്യൂ കൊടുത്താൽ എന്ത് സംഭവിയ്ക്കും? അതാണ്, "ആൻഡ്രം : നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ സിനിമ".
ഈ ചലച്ചിത്രത്തിലേക്ക് വന്നാൽ , ഇതിന് 2 ഭാഗങ്ങൾ ഉണ്ട്. ഒന്ന്; ആൻഡ്രം എന്ന ചലച്ചിത്രം തന്നെ. രണ്ട്; ഈ ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ ഉണ്ടായ കാര്യങ്ങൾ.
ആൻഡ്രം എന്ന ചലച്ചിത്രലേക്ക് വന്നാൽ, രണ്ടു കൊച്ച് കുട്ടികൾ, അവരുടെ മരണപ്പെട്ട , വളർത്ത് നായയുടെ അത്മാവിനെ വീണ്ടെടുക്കാനായി, ഒരു കാട്ടിൽ നിന്നും പാതാളത്തിലേക്ക് കുഴി കുത്തുന്നു.
തുടർന്ന് മോക്മെൻ്ററിയിൽ, (ഡോക്യുമെൻ്ററി പോലെ, എന്നാൽ പൂർണ്ണമായും സത്യമല്ലാത്ത കാര്യങ്ങൾ എന്നർത്ഥം.) ആൻഡ്രം എന്ന ചലച്ചിത്രം പ്രദർശിപ്പിച്ച തീയെറ്റർ , അപ്പാടെ കത്തിപ്പോകുകയും 56 ഓളം പേർക്ക് ജീവഹാനി ഉണ്ടായതായും പറയുന്നു. തുടർന്ന്, ചിത്രം പ്രദർശിപ്പിച്ച എല്ലാ സ്ഥലങ്ങളിലും സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഒടുവിൽ, ആൻഡ്രം എന്ന ചലച്ചിത്രം തന്നെ നഷ്ടപ്പെട്ടിരുന്നു.
ഏതാണ്ട്, 20 വർഷങ്ങൾക്ക് ശേഷം, ആൻഡ്രം എവിടെ നിന്നോ വീണ്ടെടുക്കുകയും പ്രദർശിപ്പിയ്ക്കുകയും ചെയ്യുന്നു.