പോസ്റ്റർ: DECKBYTE
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | John Landis |
പരിഭാഷ | ഷാഫി വെൽഫെയർ |
ജോണർ | ഹൊറർ, കോമഡി |
1981ല്‍ John Landis ന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു ഹൊറര്‍ കോമഡി സിനിമയാണ് An American Werewolf In London.
അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് ട്രിപ്പ് വന്നതാണ് ഡേവിഡ് കെസ്ലറും ജാക്ക് ഗുഡ്മാനും.
വിജനമായ ഒരു പ്രദേശത്ത് എത്തിപ്പെട്ട അവര്‍ തണുപ്പകറ്റാന്‍ ഒരു പബ്ബിലേക്ക് കയറുന്നു. അവിടെയുള്ളവരുടെ പെരുമാറ്റത്തില്‍ പന്തികേടുതോന്നിയ ഇരുവരും അവിടേനിന്ന് ഇറങ്ങിപ്പോരുകയും രാത്രിയില്‍ എങ്ങോട്ടെന്നില്ലാതെ നടക്കുകയും ചെയ്യുന്നു.
എന്നാല്‍ അപ്രതീക്ഷിതമായി ഇരുവരെയും ഒരു വേര്‍വൂള്‍ഫ് അക്രമിക്കുന്നു.
തുടര്‍ന്നു നടക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ഈ സിനിമയിലെ പ്രധാന അട്രാക്ഷന്‍ എന്ന് പറയുന്നത് ഇതിലെ ട്രാന്‍സ്ഫര്‍മേഷന്‍ സീന്‍ ആണ്.
അതുകൊണ്ട് തന്നെ ആ വര്‍ഷത്തെ മികച്ച മേക്കപ്പിനുള്ള ആദ്യ ഓസ്കാര്‍ അവാര്‍ഡും ഈ ചിത്രം നേടുകയുണ്ടായി.