ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | John Hyams |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | ഹൊറർ, ആക്ഷൻ |
ഭർത്താവ് മരിച്ച ശേഷം അവന്റെ ഓർമ്മകൾ ഉളള ആ നാട്ടിൽ താമസിക്കാൻ ജെസ്സീക്കക്ക് കഴിയുമായിരുന്നില്ല. അതിനാൽ പിന്നീടുള്ള തന്റെ ജീവിതം നാട്ടിൽ നിന്നും കുറെ അകലെ ഉളള ഒരു സ്ഥലത്താക്കാൻ തീരുമാനിച്ച അവൾ അങ്ങോട്ട് പുറപ്പെട്ടു
എന്നാൽ അങ്ങോട്ടുള്ള യാത്രാമധ്യേ ഒരു സൈക്കോ കില്ലറുടെ ദൃഷ്ടി ഇവളുടെ മേൽ പതിയുന്നു.പിന്നീട് ജീവൻ കയ്യിൽ പിടിച്ചുള്ള ജെസ്സീക്കയുടെ ഓട്ടം ആണ് ഈ ചിത്രം, തൊട്ടു പിന്നാലെ ഒരു വേട്ടപ്പട്ടിയെപ്പോലെ അയാളും ഇരയും വേട്ടക്കാരനും തമ്മിലുള്ള Cat & Mouse ഗെയിം നമ്മൾ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്. എങ്കിലും ലൊക്കേഷന്റെ ഭംഗിയും വില്ലന്റെ ക്രൂരതകളും നായികയുടെ ദൈന്യതയും എല്ലാം ഈ സിനിമയെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കിയതിലെ പ്രധാനഘടകങ്ങൾ ആണ്.
കാടിന്റെ വന്യമായ ആ മനോഹാരിത അതേപോലെ നമുക്ക് മുൻപിൽ എത്തിച്ചിരിക്കുന്നു.
കാടിന്റെ പേടിപ്പെടുത്തുന്ന ഭംഗി,
മികച്ച രീതിയിൽ ശബ്ദമിശ്രണം കൂടി ചെയ്തപ്പോൾ നന്നായി ആസ്വദിക്കാൻ പറ്റിയ ഒരു കുഞ്ഞു സിനിമ. ഒന്നരമണിക്കൂർ ഒരിടത്തുപോലും സ്ലോ ആകാതെ നമ്മെ പിടിച്ചിരുത്തുന്ന അവതരണം.