ഭാഷ | സ്പാനിഷ് |
---|---|
സംവിധാനം | Daniel Calparsoro |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ആക്ഷൻ, ത്രില്ലർ |
സാന്‍റിയാഗോ ഒരു ടാക്സി ഡ്രൈവറാണ്. അയാളുടെ അന്നത്തെ അവസാന ഓട്ടം എയര്‍പോര്‍ട്ടിലേക്കായിരുന്നു. അത് അയാളുടെ ജീവിതത്തിന്റെ ഏകദേശം അവസാന ഓട്ടംപോലെ തന്നെയായി മാറി. എയര്‍പോര്‍ട്ടില്‍ ശക്തമായ സ്ഫോടനം നടക്കുന്നു.
ചിന്നിച്ചിതറിക്കിടക്കുന്ന മരിച്ചവരുടേയും പരിക്കേറ്റവരുടെയും ഇടയില്‍ നിന്നും ഒരു ചെറുപ്പക്കാരനെ അയാള്‍ രക്ഷിച്ച് സ്വന്തം കാറില്‍ കയറ്റുകയാണ്. പക്ഷെ സാന്‍റിയാഗോ വിചാരിച്ചതുപോലെയല്ലായിരുന്നു കാര്യങ്ങള്‍ പിന്നീടങ്ങോട്ട്.