പോസ്റ്റർ: നൗഫൽ കെ എ
ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Park Joon-hwa |
പരിഭാഷ | രാക്ഷസൻ |
ജോണർ | ആക്ഷൻ, ഫാന്റസി, റൊമാൻസ്, ഡ്രാമ |
ഒരു ആത്മാവിനെ ഒരു ശരീരത്തിൽ നിന്നും മറ്റൊരു ശരീരത്തിലേക്ക് മാറ്റുന്നു (Soul Shifting )... ഈ ഒരു സംഭവത്തെ കേന്ദ്രികരിച്ചു ആണ് ഡ്രാമ മുന്നോട്ട് പോവുന്നത്..ഒരു കടുത്ത പോരാളി ആയ നക്സു ഒരു അപകടത്തിൽ പെടുകയും തന്റെ ആത്മാവ് മറ്റൊരു ശരീരത്തിലേക്ക് മാറ്റുന്നു.ഇവിടുന്നാണ് കഥ ആരംഭിക്കുന്നത്.
ഈ ഡ്രാമയിൽ ഏറ്റവും മികച്ചു നിൽക്കുന്നത് ഇതിന്റെ കഥ തന്നെ ആവും.. അത്രത്തോളം ആഴത്തിൽ ഉള്ള കഥ... ഒട്ടനവധി കഥാപാത്രങ്ങൾ, അവർക്ക് ഒക്കെ നല്ല രീതിയിൽ തന്നെ ഡ്രാമയിൽ ഉടനീളം പ്രാധാന്യം കൊടുക്കുന്നു.
ഇതൊരു കംപ്ലീറ്റ് പാക്കേജ് ഡ്രാമ ആണ്. ആക്ഷൻ - ഫാന്റസി - സസ്പെൻസ് - കോമഡി - ഫ്രണ്ട്ഷിപ് എല്ലാം ഉള്ള ഒരു കിടിലൻ ഡ്രാമ. ഒരുപാട് VFX സീൻസ് ഉള്ള ഒരു ഡ്രാമ ആണ് ഇത് അതെല്ലാം വളരെ നന്നായി തന്നെ ക്വാളിറ്റിയിൽ ഒരു കുറവും വരുത്താതെ മേക്കക്ക് ചെയ്തിട്ടും ഉണ്ട്.സീരിയസ് ആകേണ്ടിടത് അങ്ങനെയും ത്രിൽ അടിപ്പിച്ചു മുൾമുനയിൽ നിർത്താൻ ആണേൽ അങ്ങനെയും. പിന്നെ ചിരിക്കാൻ ആണേൽ ഒരുപാട് സിറ്റുവേഷണൽ കോമഡികളുടെ ഘോഷയാത്രയാണ്. പ്രണയം ആണേൽ ലവ് ട്രയാഗിൾ അല്ല റെക്റ്റാഗിൾ പെന്റാഗൻ വരെ പോയെന്നിരിക്കും മിക്ക കഥാപാത്രങ്ങൾക്കും രണ്ട് വശങ്ങൾ കാണിക്കുന്നുണ്ട് ഒരു ഭാഗം വളരെ ഗൗരവം ഉള്ളതും മറുഭാഗം നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും ചെയ്യും.എല്ലാ ലീഡ് കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം എന്ന് തന്നെ പറയാം.. പലരുടെയും കോമ്പിനേഷൻ സീൻസ് എല്ലാം അന്യായം ആണ്.
ആദ്യത്തെ സീസണിൽ 20 എപ്പിസോഡുകളാണ് ഉള്ളത്. ആക്ഷൻ സീനുകളും, ത്രില്ലിങ് മൊമന്റുകളും സമ്മാനിക്കുന്നുണ്ട് ഈ സീരീസ്.. അതുപോലെ കിടിലൻ പെർഫോമൻസും, രോമാഞ്ചം തരുന്ന സീനുകളും അതിനൊത്ത ബിജിഎംസും.
കൊറിയൻ ആരാധകർ ഉറപ്പായും കണ്ടിരിക്കേണ്ട ഐറ്റം.