| ഭാഷ | സ്പാനിഷ് |
|---|---|
| സംവിധാനം | Anahí Berneri |
| പരിഭാഷ | ഹാരിസ് പി വി ഇടച്ചലം |
| Genre | Drama |
ബ്യൂണസ് ഐറിസ് നഗരത്തിൽ തൻ്റെ കൊച്ചു മകനോടൊപ്പം
അതിജീവനത്തിനായി പോരാടുന്ന ഒരു യുവതിയുടെ കഥ പറയുന്ന
പച്ചയായ ആവിഷ്കാരമാണ് അർജൻ്റീനിയൻ ചിത്രമായ അലാനിസ്.
ലൈംഗികത്തൊഴിലിലൂടെ ഉപജീവനം നടത്തുന്ന അലാനിസിന്
ഒരു പോലീസ് റെയ്ഡിനെത്തുടർന്ന് തൻ്റെ താമസസ്ഥലവും
സുരക്ഷിതത്വവും നഷ്ടപ്പെടുന്നതും, തുടർന്ന് സമൂഹത്തിൻ്റെ
കടുത്ത വിവേചനങ്ങൾക്കിടയിലും കുഞ്ഞിനെ വളർത്താൻ
അവൾ നടത്തുന്ന തീവ്രശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
സാൻ സെബാസ്റ്റ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായിക
(അനാഹി ബെർനേരി), മികച്ച നടി (സഫിയ ഗാല കാസ്റ്റിഗ്ലിയോൺ)
ഉൾപ്പെടെയുള്ള പ്രധാന അവാർഡ്‌സ് നേടിയ ഈ ചിത്രം
ഹവാന ഫിലിം ഫെസ്റ്റിവലിലും വലിയ അംഗീകാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
ലൈംഗികത്തൊഴിലിൻ്റെ പശ്ചാത്തലവും നഗ്നതയും പച്ചയായ സംഭാഷണങ്ങളും
ഉള്ളതിനാൽ ഈ ചിത്രം അഡൽറ്റ്സ് ഒൺലി വിഭാഗത്തിൽപ്പെടുന്നതാണെന്ന
കാര്യം പ്രേക്ഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

