ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Peter Flinth |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | അഡ്വഞ്ചർ, ത്രില്ലർ |
എജ്നാർ മിക്കൽസെൻ രചിച്ച ടു എഗെയ്ൻസ്റ്റ് ദി ഐസിൽ വിവരിച്ച യഥാർത്ഥകഥയെ അടിസ്ഥാനമാക്കി, നിക്കോളാജ് കോസ്റ്റർ-വാൽഡൗ , ജോ ഡെറിക്ക് എന്നിവർ രചിച്ച് പീറ്റർ ഫ്ലിന്ത് സംവിധാനം ചെയ്ത്2022 -ൽ പുറത്തിറങ്ങിയ ചരിത്രപരമായ അതിജീവന ചിത്രമാണ് എഗെയ്ൻസ്റ്റ് ദി ഐസ് .
1909-ൽ, ഡാനിഷ് പര്യവേക്ഷകനും ക്യാപ്റ്റനുമായ എജ്നാർ മിക്കൽസെൻ കിഴക്കൻ ഗ്രീൻലാൻഡിലെ ഷാനൺ ദ്വീപിൽ , ദുരന്ത പര്യവസാനിയായ ഡെൻമാർക്ക് പര്യവേഷണത്തിലെ കാണാതായവര്‍ ശേഷിപ്പിച്ച രേഖകൾ വീണ്ടെടുക്കാനായി പുറപ്പെടുന്നു . അദ്ദേഹത്തിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടതിന് ശേഷം, രണ്ടാമത്തെ ശ്രമത്തിൽ അദ്ദേഹത്തെ അനുഗമിക്കാന്‍ സന്നദ്ധമായി എഞ്ചിനീയർ ഐവർ ഐവർസെൻ വരുന്നു.
ഇരുവരും വളരെ കഠിനമായ പരിതസ്ഥിതികളെ അതിജീവിച്ച് ആ രേഖകള്‍ കണ്ടെത്തുന്നു. ആ രേഖകളുമായി മടങ്ങി വരുന്ന എജ്നാറും ഐവര്‍ ഐവര്‍സനും തങ്ങളുടെ കൂടെയുള്ളവര്‍ തങ്ങളെ ഉപേക്ഷിച്ച് പോയതായി മനസ്സിലാക്കുന്നു.ശേഷം നിലനില്‍പ്പിനായുള്ള അവരുടെ ചെറുത്തു നില്‍പ്പുകളുംമാനസിക വെല്ലുവിളികളും ഈ സിനിമ വരച്ചു കാട്ടുന്നു.